Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമാകാം, പഞ്ചാബിലെ സാധ്യതകളെ കുറിച്ച് അമിത് ഷാ

ദില്ലി: പഞ്ചാബില്‍ ഇത്തവണ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൂക്കുസഭയുണ്ടായാല്‍ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. അതെല്ലാം കിട്ടുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. അതേസമയം പഞ്ചാബില്‍ ബിജെപി മികച്ച പ്രകടനം തന്നെ നടത്തുമെന്ന് ഉറപ്പുണ്ടെന്നും ഷാ പറയുന്നു. പ്രവചനങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കും. എന്നാല്‍ പഞ്ചാബില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇത് വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ്. ശക്തമായ വെല്ലുവിളിയായിരിക്കും ബിജെപിയെന്നും മന്ത്രി പറഞ്ഞു.

1

തൂക്കുസഭയുടെ ഭാഗമാകുക എന്നത് ബിജെപിയുടെ കൈവശമുള്ള സീറ്റിനെ അനുസരിച്ചിരിക്കും. ഒരു പക്ഷേ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കി, സര്‍ക്കാരുണ്ടാക്കിയേക്കാം. ഈ രാജ്യത്ത് സംഭവിച്ചത് പോലെ തന്നെ ഇവിടെയും നടന്നേക്കാമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ഇത്തവണ പുതിയ സഖ്യത്തിലാണ് മത്സരിച്ചത്. 65 സീറ്റിലാണ് ബിജെപി മാത്രം മത്സരിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദളിന്റെ മറ്റൊരു വിഭാഗം 15 സീറ്റിലും മത്സരിക്കുന്നുണ്ട്. ഇവരെല്ലാം ചേര്‍ന്നതാണ് എന്‍ഡിഎ സഖ്യം. 59 സീറ്റാണ് പഞ്ചാബില്‍ ഭൂരിപക്ഷം നേടാന്‍ വേണ്ടത്.

കര്‍ഷക പ്രക്ഷോഭം ശക്തമായി നിന്നിരുന്ന സംസ്ഥാനത്ത്, ബിജെപി ഇത്തവണ ഉന്നയിച്ചത് ദേശീയ വിഷയങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പഞ്ചാബില്‍ താന്‍ ഒന്‍പത് റാലികള്‍ നടത്തിയെന്ന് അമിത് ഷാ പറയുന്നു. എന്നാല്‍ സുരക്ഷാ വലിയ വിഷയമാണ് പഞ്ചാബിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതൊരു അതിര്‍ത്തി സംസ്ഥാനമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച വലിയ വിഷയമാണ്. തീര്‍ച്ചയായും ഞങ്ങള്‍ വിജയം നേടും. അത് ഏതളവില്‍ ഴരെ ആയിരിക്കുമെന്ന് ഫലം വരുമ്പോള്‍ അറിയാമെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ യുപി-ബീഹാര്‍ ഭയ്യ പരാമര്‍ശത്തെയും അമിത് ഷാ അപലപിച്ചു.

കോണ്‍ഗ്രസിന്റെ സ്‌റ്റൈലാണ് ഇത്. പല സ്ഥലത്തും പല പരാമര്‍ശങ്ങളാണ് അവര്‍ നടത്തുക. ഇതൊരു ആരോഗ്യകരമായ സമൂഹത്തിന് ചേര്‍ന്നതല്ല. ഇന്ത്യ ഐക്യരാഷ്ട്രമാണ്. ഗുജറാത്തിലേക്കോ, പഞ്ചാബിലേക്കോ, യുപിയിലേക്കോ പോകുന്നവര്‍ ജീവിക്കാന്‍ മാര്‍ഗം തേടിയാണ് പോകുന്നത്. രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കില്ല. പ്രിയങ്ക ഗാന്ധി ആ പരാമര്‍ശത്തിന് കൈയ്യടിക്കുകയാണ് ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞ യുപിയില ജനങ്ങളുടെ അഭിമാനത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പ്രിയങ്ക പറഞ്ഞു. ഞാനെന്റെ ജീവിതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ മാറ്റുന്നവരെ കണ്ടിട്ടില്ല. എഎപിക്കും കെജ്രിവാളിനുമെതിരെ ഉയര്‍ന്ന് ഖലിസ്ഥാന്‍ ആരോപണത്തെ ഗൗരവത്തോടെ കാണുമെന്നും അമിത് ഷാ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+