ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരിച്ച് പോയേക്കും: കോടതിയിൽ സ്റ്റാന്‍ സ്വാമി
ദില്ലി; തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി. തലേജ ആശുപത്രിയിലേക്ക്
മാറാൻ തനിക്ക് ആഗ്രഹമില്ലെന്നും എത്രയും പെട്ടെന്ന് തന്റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ബോംബെ ഹൈക്കോടതിയിലാണ് സ്റ്റാൻ സ്വാമി ആശങ്ക അറിയിച്ചത്.

എന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ജാമ്യമാണ് തനിക്ക് ആവശ്യം കോടതിയിൽ സ്റ്റാൻ സ്വാമി വ്യക്തമാക്കി. 2018 ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 84 കാരനായ സ്വാമി പാർക്കിൻസൺ അടക്കമുള്ള രോഗങ്ങൾ കാരണം അവശനിലയിലാണ്.
നേരത്തേ മെയ് 21 ന് സ്വാമിയുടെ ജാമ്യേപേക്ഷ പരിഗണിക്കവെ സ്റ്റാൻ സ്വാമിയെ സർ ജെജെ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ കേൾവി ശേഷി പൂർണമായും നഷ്ടമായതായി വ്യക്തമാക്കിയിട്ടുണ്ട്. സ്വാമിയുടെ കാൽമുട്ടിന് വിറയൽ ഉണ്ട്, കാലിന് മുകളിലേക്ക് തളർച്ചയുമുണ്ട്. അതിനാൽ സ്റ്റാൻ സ്വാമിക്ക് നടക്കാൻ വീൽചെയർ ഉണഅടെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം സ്വാമിയുടെ പൾസ് റേറ്റ് ഉൾപ്പെടെ സാധാരണ നിലയിലാണെന്നും റിപ്പോർട്ടിൽ റയുന്നു.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
അതേസമയം തലോജ ജയിലിലെത്തിയ കഴിഞ്ഞ എട്ട് മാസമായി തന്‍റെ ആരോഗ്യം തീരെ മോശമായെന്നും സ്റ്റാൻ സ്വാമി കോടതിയെ അറിയിച്ചു. എട്ട് മാസത്തിന് മുൻപ് തനിക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനും തന്റെ കാര്യങ്ങൾ എല്ലാം തനിച്ച് ചെയ്യാനും സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതിയെന്നും സ്റ്റാൻ സ്വാമി കോടതിയിൽ പറഞ്ഞു.. ജെജെ ആശുപത്രിയിലേക്ക് തിരികെ പോയിട്ട് കാര്യമില്ലെന്നും സ്വാമി കോടതിയെ അറിയിച്ചു.അതേസമയം ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 7-ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications