യുദ്ധത്തിനാണ് ഭാവമെങ്കില്‍ പാകിസ്താന്‍ പതാക ദില്ലിയില്‍ പറക്കും! ഇന്ത്യയ്ക്ക് പാക് മുന്നറിയിപ്പ്
Recommended Video

ഇസ്ലാമാബാദ്: ബാലകോട്ട് തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍. ഏറ്റുമുട്ടാനാണ് ഒരുക്കമെങ്കില്‍ സര്‍പ്രൈസിനായി കാത്തിരുന്നോളൂവെന്ന് പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയെ വെല്ലുവിളിച്ച് പാക് പ്രതിപക്ഷ നേതാവും രംഗത്തെത്തി.
ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പാകിസ്താന്‍ തിരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലുവിളിയുമായി മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും പാക് നേതാവ് ഷെഹബാസ് ഷെരീഫും രംഗത്തെത്തിയത്.

തിരിച്ചടിക്കാന്‍ പാകിസ്താന്‍
ഇന്ത്യന്‍ സേന ബാലകോട്ട് ആക്രമിച്ചെന്ന വാദത്തെ കഴിഞ്ഞ ദിവസം പാകിസ്താന്‍ തള്ളിയിരുന്നു.അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം പാക് തിരിച്ചടിയെ ഭയന്ന് ആക്രമണത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നാണ് പാകിസ്താന്‍ ഇന്നലെ ആരോപിച്ചത്.

പരാജയപ്പെട്ട് പാകിസ്താന്‍
എന്നാല്‍ അതിര്‍ത്തിയില്‍ പാക് സേന സജ്ജമായിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇന്ത്യയുടെ പോര്‍ വിമാനം മിറാഷ് 2000 വിമാനങ്ങള്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. അതേസമയം ആക്രമണത്തെ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് വിവരം.

വെല്ലുവിളിച്ച് പാക് ജനറല്‍
അതേസമയം അതിര്‍ത്തി ലംഘിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ ആവില്ലെന്നും തിരിച്ചടിക്കുമെന്നും പാക് സൈനിക മേധാവി ഇസ്ലാമാബാദില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പാക് ഊഴം
സര്‍പ്രൈസിനായി തയ്യാറായിക്കോളൂ, ഉടന്‍ തന്നെ മറുപടി തരുമെന്നും ഗഫൂര്‍ പറഞ്ഞു. ഇനി പാകിസ്താന്‍റെ ഊഴമാണ്. ആ സര്‍പ്രൈസിനായി കാത്തിരിക്കൂവെന്നും ഗഫൂര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.സൈനിക വിപുലൂകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഉചിതമായ സമയത്ത് തന്നെ ഇന്ത്യയ്ക്ക് മറുപടി നല്‍കും. ഇന്ത്യ യുദ്ധത്തിന്‍ററെ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

വ്യോമാതിര്‍ത്തി കടന്നു
ഇന്ത്യ പാകിസ്താന്‍റെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ സിവിലിയന്‍ ഏരിയയിലാണ് ഇന്ത്യ ആക്രമണം നടത്തിയിരിക്കുന്നതെന്നും ഗഫൂര്‍ പറഞ്ഞു.അതേസമയം ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് എത്തിയെന്ന് മേജര്‍ ജനറല്‍ സ്ഥിരീകരിച്ചു.

പാക് പ്രതിപക്ഷ നേതാവ്
നിയന്ത്രണ രേഖയില്‍ നിന്നും 5 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ടാണ് വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ എത്തിയതെന്നും മേജര്‍ ജനറല്‍ സ്ഥിരീകരിച്ചു.അതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് പ്രതിപക്ഷ നേതാവും രംഗത്തെത്തി.

പാക് പതാക ദില്ലിയില്‍
ഏറ്റുമുട്ടലിന് ഒരുങ്ങാനാണ് ഭാവമെങ്കില്‍ ദില്ലിയില്‍ പാകിസ്താന്‍ പതാക പാറുമെന്ന് ഷെഹബാസ് ഷെരീഫ് വെല്ലുവിളിച്ചു. ഇന്ത്യയിലെ സര്‍ക്കാര്‍ ഉത്തരവാദിത്തോട് കൂടി പെരുമാറാന്‍ പഠിക്കണമെന്നും ഷഹബാസ് പറഞ്ഞു.

യുദ്ധത്തിലേക്ക് തള്ളിവിടരുത്
ഇന്ത്യയിലെ നേതൃത്വം വിവേകത്തോടെ ചിന്തിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യണം. അല്ലാതെ തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ഇന്ത്യ ശ്രമിക്കരുത്.

ദൗര്‍ബല്യമല്ല
നിലവിലെ സാഹചര്യത്തെ പാകിസ്താന്‍റെ ദൗര്‍ബല്യമായി കാണരുത്. പാകിസ്താനുമായി ഏറ്റുമുട്ടാനാണ് ഇന്ത്യ തിരുമാനിക്കുന്നതെങ്കില്‍ പാക് പതാക ദില്ലിയില്‍ പാറുമെന്നും ഷെഹബാസ് പറഞ്ഞു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനാണ് ഷഹബാസ് ഷരീഫ്.

മൂന്ന് പാക് വിമാനം
അതേസമയം ഇന്ന് ജമ്മുവിലെ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് എത്തി ബോംബുകള്‍ വര്‍ഷിച്ചെന്നും ഇന്ത്യന്‍ സൈന്യം വിമാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്.

വിമാനത്താവളം അടച്ചു
എഫ് 16 വിമാനങ്ങളാണ് പറന്നെത്തിയത്. രജൗറിയിലെ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാശ്മീരിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് നിറുത്തി.












Click it and Unblock the Notifications