കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും'; വീണ്ടും ഹിമന്ത, വിവാദത്തിന് പിന്നാലെ വിശദീകരണം

Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിയുടെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായ താരതമ്യം ചെയ്ത പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധിയുടെ രൂപത്തിനെ കുറിച്ച് താൻ ഒന്നും പറഞ്ഞിരുന്നില്ലെന്നും രാഹുലിൻറെ മുഖം സദ്ദാം ഹുസൈന്റെ മുഖത്തോട് സാമ്യമുള്ളതായി മാറുന്നുണ്ടെന്നതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നുമാണ് ഹിമന്ത വിശദീകരിച്ചത്.

himanta-biswa-sarma1-1

രാഹുൽ ഗാന്ധി താടി വളർത്തിയതോടെ അദ്ദേഹത്തിന്റെ രൂപം സദ്ദാം ഹുസൈനെ പോലുണ്ടെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ
താടി വടിച്ച് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് നെഹ്റുവാകാം',ഹിമന്ത പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി താടി വച്ചിരിക്കുന്നത് ചൂണ്ടിക്കാണ്ടിയായിരുന്നു നേരത്തേ ഹിമന്തയുടെ പരിഹാസം.

' രാഹുൽ ഗാന്ധി തന്റെ ലുക്ക് മാറ്റിയത് ഞാൻ കണ്ടു, എന്നാൽ ലുക്ക് മാറ്റണമായിരുന്നുവെങ്കിൽ വല്ലഭായ് പട്ടേലിനെ പോലെയോ ജവഹർലാൽ നെഹ്റുവിനെ പോലെയോ ആകാമായിരുന്നു. ഗാന്ധിജിയെ പോലെ ആയിരുന്നുവെങ്കിലും ഭംഗിയുണ്ടായേനെ പക്ഷെ ഇപ്പോൾ രാഹുലിനെ കാണാൻ സദ്ദാം ഹുസൈനെ പോലെയാണ് ഉള്ളത്', എന്നായിരുന്നു ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമന്തയുടെ വാക്കുകൾ.

പരാജയപ്പെടും എന്ന് ഉറപ്പുള്ളതിനാലാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലി നടത്താത്തതെന്നും ഹിമന്ത പരിഹസിച്ചിരുന്നു. 'ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ച് ഉണ്ടെങ്കിൽ, അദ്ദേഹം ഗുജറാത്തിലായിരിക്കും, അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. കളിക്കാൻ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ല', എന്നായിരുന്നു ഹിമന്ത പറഞ്ഞത്.

അതേസമയം ഹിമന്തയുടെ സദ്ദാം ഹുസൈൻ പരാമർശത്തിനെതിരെ വ്യാപക വിമർശവമായിരുന്നു പല കോണുകളിൽ നിന്നും ഉയർന്നത്.രൂക്ഷമായ ഭാഷയിലായിരുന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഇതിനോട് പ്രതികരിച്ചത്. പൊതുജീവിതത്തിൽ ഭാഷയിൽ മര്യാദയും ഔചിത്യവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നിർഭാഗ്യവശാൽ, അസം മുഖ്യമന്ത്രി ഇത്തരത്തിലുള്ള വാചകങ്ങൾ വെറും ട്രോളായാണ് തോന്നിപ്പിക്കുന്നത്', എന്നായിരുന്നു മനീഷ് തിവാരി പറഞ്ഞത്.

ജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻ

ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്

ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ

English summary
'If Rahul shaves his beard, he will become Nehru'; Himanta again, explanation after controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X