Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർഥിയുടെ ആത്മഹത്യ: ദർശൻ നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എസ്ഐടിയോട് പിതാവ്

ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ( എസ്‌ഐടി) കത്തെഴുതി ആത്മഹത്യ ചെയ്ത

വിദ്യാർത്ഥിയായ ദർശൻ സോളങ്കിയുടെ പിതാവ്. കേസ് ജാതി വിവേചന കോണിൽ നിന്ന് അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ബോംബെ ഐഐടിയിൽ വിദ്യാർഥിയായിരിക്കെ മകൻ ജാതിയുടെ പേരിൽ പീഡനം നേരിട്ടതായി ദർശൻ സോളങ്കിയുടെ അച്ഛൻ രമേഷ് കത്തിൽ പറയുന്നു.

bombay IIT31

മകന്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്ലോൺ കോപ്പി കുടുംബത്തിന് തിരികെ നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ഫെബ്രുവരി 12ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ എസ്‌ഐടി ഹോസ്റ്റൽ സഹപാഠിയുടെ പീഡനത്തെക്കുറിച്ച് പരാമർശിക്കുന്ന കുറിപ്പ് കണ്ടെടുത്തിരുന്നു. ആത്മഹത്യാ കുറിപ്പിൽ സോളങ്കി മറ്റൊരു വിദ്യാർത്ഥിയായ അർമാൻ ഇഖ്ബാൽ ഖത്രിയെ ഒരു തർക്കത്തിന് ശേഷം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചതായി എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.

"അർമാൻ എന്നെ കൊന്നു" എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യയാണെന്ന് ദർശൻ സോളങ്കിയുടെ കുടുംബം വിശ്വസിക്കുന്നില്ല. ക്യാമ്പസിലെ ജാതിവിവേചനമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഐഐടി അധികൃതർ ഇക്കാര്യം നിഷേധിച്ചു. ഇതിന് പിന്നലെ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തിയിരുന്നു,

ജാതി പറഞ്ഞുള്ള സഹപാഠികളുടെ കളിയാക്കലിൽ ദർശൻ കടുത്ത വിഷമത്തിലായിരുന്നെന്നും പീഡനം മൂലമാണ്‌ ആത്മഹത്യ ചെയ്‌‌തതെന്നും അമ്മ തർലികാബെൻ സോളങ്കി ദേശീയമാധ്യമത്തോട്‌ നേരത്തെ വ്യക്തമാക്കി. ഒരുമാസംമുമ്പ്‌ ദർശൻ വീട്ടിൽ വന്ന സമയത്ത്‌ ക്യാമ്പസിൽ ജാതിവിവേചനം നേരിടുന്നതായി പറഞ്ഞിരുന്നെന്ന്‌ ബന്ധുവും വെളിപ്പെടുത്തി. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനെച്ചൊല്ലി മറ്റു വിദ്യാർഥികൾ ദർശനെ പരിഹസിച്ചിരുന്നതായും ഇവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+