Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ ഉടന്‍ നടപടി വേണം; വീണ്ടും വെടിപൊട്ടിച്ച് സച്ചിന്‍ പൈലറ്റ്

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്ന് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. പിന്നോട്ടില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പൈലറ്റ്

ashokg

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. നിയമസഭാ കക്ഷിയോഗം നടത്താന്‍ അനുവദിക്കാതെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ധിക്കരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അമിതമായ കാലതാമസമാണ് ഉണ്ടാകുന്നത് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ നടപടി വേണം എന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

നിയമസഭാ കക്ഷിയോഗത്തിന് സമാന്തരമായ അനുയായികളുടെ യോഗം ചേര്‍ന്നതിന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്ന് വിശ്വസ്തര്‍ക്ക് നാല് മാസം മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. സെപ്തംബര്‍ 25 ന് മുഖ്യമന്ത്രി ജയ്പൂരില്‍ നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. പക്ഷെ ആ യോഗം നടന്നില്ല. കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അന്ന് അവിടെ ഉണ്ടായിരുന്നു.

നടപടിയെവിടെ

നടപടിയെവിടെ

പക്ഷേ കൂടിക്കാഴ്ച നടത്താന്‍ അനുവദിച്ചില്ല എന്നും സച്ചിന്‍ പൈലറ്റ് പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അതിന് ഉത്തരവാദികളായ ആളുകള്‍ക്ക് പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരെന്ന് കണ്ട് അച്ചടക്കമില്ലായ്മയുടെ നോട്ടീസ് നല്‍കിയിരുന്നതാണ് എന്നും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.ആ നോട്ടീസുകള്‍ക്ക് അവര്‍ മറുപടി നല്‍കി എന്നാണ് പറഞ്ഞത്. എങ്കില്‍ പിന്നീട് എന്തുകൊണ്ട് നടപടിയുണ്ടായില്ല എന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍

തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍

ഇതുവരെ എ ഐ സി സി ഇക്കാര്യത്തില്‍ തീരുമാനമോ നടപടിയോ എടുത്തിട്ടില്ല. എന്തുകൊണ്ടാണ് ഒരു തീരുമാനത്തില്‍ ഇത്രയും കാലതാമസം ഉണ്ടായത് എന്നതിനുള്ള ഉത്തരം നല്‍കാന്‍ എ കെ ആന്റണിയുടെയും ഖാര്‍ഗെയുടേയും കീഴിലുള്ള അച്ചടക്ക സമിതിക്ക് കഴിയുമെന്ന് താന്‍ കരുതുന്നു എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്, ബജറ്റും അവതരിപ്പിച്ചു.

ആ ട്രെന്റ് തകര്‍ക്കണം

ആ ട്രെന്റ് തകര്‍ക്കണം

എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന് പാര്‍ട്ടി നേതൃത്വം പലതവണ നിര്‍ദേശം തന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്ന അഞ്ച് വര്‍ഷം കഴിഞ്ഞുള്ള ഭരണമാറ്റം എന്ന ട്രെന്‍ഡ് തകര്‍ക്കണമെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിളിട്ട് ചേര്‍ത്ത സി എല്‍ പി യോഗം നടത്താത് ധിക്കാരമാണ് എന്നും പൈലറ്റ് പറഞ്ഞു.

അച്ചടക്കം എല്ലാവര്‍ക്കും ഒരുപോലെ

അച്ചടക്കം എല്ലാവര്‍ക്കും ഒരുപോലെ

അച്ചടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അശോക് ഗെലോട്ട് പക്ഷത്തെ പ്രധാനികളും എം എല്‍ എമാരുമായ ധര്‍മേന്ദ്ര റാത്തോഡ്, ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+