ബിപിന്‍ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത് ഇത് രണ്ടാം തവണ, നേരത്തെ നാഗാലാന്റിൽ
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും അടക്കം സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് വിവരം.
ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍
2019 ഡിസംബര്‍ 31നാണ് സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍ക്കുന്നത്. ഇതിന് മുന്‍പും ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍പ്പെടുകയുണ്ടായിട്ടുണ്ട്. 2015 ഫെബ്രുവരി 3ന് ആയിരുന്നു അത്. സൈന്യത്തിന്റെ ചീറ്റാ ഹെലികോപ്റ്റര്‍ ആയിരുന്നു അപകടത്തില്‍പ്പെടട്ത്. നാഗാലാന്‍ഡിലെ ദിമാപൂരിലായിരുന്നു സംഭവം. അന്ന് ജനറല്‍ ബിപിന്‍ റാവത്ത് ലഫ്റ്റനന്‍ഡ് ജനറല്‍ ആയിരുന്നു.

Recommended Video
ദിമാപൂരില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് മിനുറ്റുകള്‍ക്ക് ശേഷം ആയിരുന്നു ബിപിന്‍ റാവത്തും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം. 20 മീറ്ററോളം മാത്രം പൊങ്ങിയ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയുമായിരുന്നു. ചോപ്പറില്‍ ബിപിന്‍ റാവത്തിനൊപ്പം ഉണ്ടായിരുന്ന കേണലും രണ്ട് പൈലറ്റുമാരും അടക്കമുളളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബിപിന്‍ റാവത്തിന് അന്ന് ചെറിയ പരിക്കുകള്‍ മാത്രമേ പറ്റിയിരുന്നുളളൂ.












Click it and Unblock the Notifications