കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ സ്ഥിതി അതീവഗുരുതരം; 24 മണിക്കൂറിൽ 134 മരണം, കൊവിഡ് കേസില്‍ ഇന്ത്യ ചൈനയ്ക്ക് തൊട്ടുപിറകിൽ

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നതില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 78000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 78003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49219 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 26235 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 2549 പേര്‍ മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയോട് അടുത്ത് നില്‍ക്കുകയാണ് ഇന്ത്യയിലെ കൊറോണ കേസുകള്‍ ചൈനയില്‍ ഇതുവരെ 82929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ അവസ്ഥയാണ് ഇന്ത്യയില്‍ തുടരുന്നതെങ്കില്‍ അധികം വൈകാതെ ഇന്ത്യ ചൈനയെ മറികടക്കും. വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
In 24 Hours over 3,700 new coronavirus cases reported in India | Oneindia Malayalam
കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ വര്‍ദ്ധനയാണ് ഇന്ത്യയില്‍ സംഭവിച്ചത്. 3722 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം ബാധിച്ചത്. ഈ സമയത്തിനുള്ളില്‍ 134 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് ംബന്ധിച്ച് കണക്ക് പുറ്തുവിട്ടത്. 1849 പേര്‍ ഈ മണിക്കൂറില്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇന്ത്യയില്‍ രോഗമുക്തി നേടി ആശുപത്രിവിടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. ഇത് ആശ്വാസം പകരുന്ന ഒന്നാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗം വ്യാപനം സംസ്ഥാനത്തെ സംബന്ധിച്ച് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ഇതുവരെ 25922 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 19400 ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 5547 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 54 പേര്‍ മരിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയി.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തിലും രോഗം വ്യാപനത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. സംസ്ഥാനത്ത് ഇന്നലെ മാത്രം 364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിതരുടെ എണ്ണം 9267 ആയി. 5139 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. 3562 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നും രോഗം ഭേദമായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് 566 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 29 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടിലെ സ്ഥിതി ഓരോ ദിവസം പിന്നിടുമ്പോഴും ഗുരുതരമായി തുടരുകയാണ്. വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗം പടരുന്നത്. ഇവിടെ ഇന്നലെ മാത്രം 509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആകെ 9227 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 6987 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 2176 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് തമിഴ്‌നാട്ടില്‍ കുറവാണ്. ഇതുവരെ സംസ്ഥാനത്ത് 64 പേരാണ് മരിച്ചത്.

കേരളം

കേരളം

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

English summary
In 24 Hours 134 People have died and over 3,700 new coronavirus cases reported in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X