ഇന്ത്യയിലെ സ്ഥിതി ഗുരുതരം;24 മണിക്കൂറിനുള്ളില്‍ 31 മരണം, 1211 പുതിയ കേസുകള്‍,രോഗബാധിതര്‍ 10000കടന്നു
ദില്ലി: കൊറോണ വൈറസിനെതിരെയുള് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയിലും ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ കുറവില്ല. ദിവസങ്ങള്‍ കഴിയും തോറും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാവുന്നത്. ഇന്ത്യയില്‍ ഇതിനോടകം തന്നെ രോഗികളുടെ 10000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 10363 രോഗികളാണ് ഇന്ത്യലുള്ളത്. ഇതില്‍ 1200 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ്. രാജ്യത്ത് ഇതുവരെ 339 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

കഴിഞ്ഞ 24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 31 പേരാണ് കൊറോണ ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1211 പോസിറ്റീവ് കേസുകളാണ്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 10363 ആയി. എന്നാല്‍ 1000ല്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് രോഗം ഭേദമായത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. അവസാന മണിക്കൂറിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 2334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയില്‍ അധികം ആളുകളും മുംബൈയില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിന്ന് 217 ആള്‍ക്കാരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.

1500 കടന്ന് ദില്ലി
ദില്ലിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 1510 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ദില്ലിയിലാണ്. 30 പേരാണ് ദില്ലിയില്‍ രോഗമുക്തി നേടി ആശുപത്രിവിട്ടത്. 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസം 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലും ഗുരുതരം
തമിഴ്‌നാട്ടിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. 1173 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 58 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടെങ്കിലും 11 പേര്‍ക്ക് ജീവന്‍ നഷ്്ായിട്ടുണ്ട്. രോഗം പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കാണ് സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ രോഗം സ്ഥിരീകരിച്ചത്.

കേരളത്തിന് വീണ്ടും ആശ്വാസം
കേരളത്തില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ 19 പേര്‍ക്ക് രോഗം ഭേദമായത് വീണ്ടും അശ്വാസം നല്‍കുന്ന വാര്‍ത്തയാണ് കേരളത്തെ സംബന്ധിച്ച്. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 178 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 197 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

ആഗോളതലത്തില്‍
ആഗോളതലത്തില്‍ ഇതുവരേയും പത്തൊമ്പത് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 1,19,483 പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് അവിടെ കൊറോണ ബാധിച്ചത്.

അമേരിക്ക
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ 6.82 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23604 പേരാണ് ഇവിടെ കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 32000 ലധികം പേര്‍ ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1505 പേരാണ് മരണപ്പെട്ടത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ മൂലം മരണപ്പെട്ടത്.












Click it and Unblock the Notifications