Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊറോണ ബാധിതര്‍ 9000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 35 മരണം, ആകെ മരണം 308

ദില്ലി: രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. വിശദാംശങ്ങളിലേക്ക്.

24 മണിക്കൂറിനിടെ 35 മരണം

24 മണിക്കൂറിനിടെ 35 മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 308 ആയി. ഇന്നലെ ഇതേ സമയം 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 34 പേരായിരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും വളരെ കുറവാണ്. ഇന്ത്യയില്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ നടപടികള്‍ ഫലം കണ്ടതുകൊണ്ടാണ് ഇത് സാധ്യമായത്.

കളര്‍കോഡ്

കളര്‍കോഡ്

അതേസമയം, രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ക്ക് കളര്‍കോട് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. 15 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളെ റെഡ് ഏരിയ എന്നും, 15ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍ക്ക് ഓറഞ്ച് ഏരിയ എന്നും. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെ ഗ്രീന്‍ ഏരിയ എന്നും മാര്‍ക്ക് ചെയ്യും.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000ലേക്ക് കടക്കുന്ന അവസ്ഥയാണ്. നിലവില്‍ 1985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 149 പേര്‍ മരണമടഞ്ഞു. സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. വലിയ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1000 കടന്ന് തമിഴ്‌നാടും ദില്ലിയും

1000 കടന്ന് തമിഴ്‌നാടും ദില്ലിയും

അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തമിഴ്‌നാട്ടിലും ദില്ലിയിലും 1000 കടന്നിരിക്കുകയാണ്. മഹരാഷ്ട്ര കഴിഞ്ഞാല്‍ രോഗികളുടെ എണ്ണം 1000 കടന്നിരിക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടില്‍ 1043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 11 പേരാണ് തമിഴ്‌നാട്ടില്‍ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയില്‍ 1154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. രാജസ്ഥാനില്‍ 804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3 പേരാണ് രാജസ്ഥാനില്‍ നിന്നും മരിച്ചത്. മധ്യപ്രദേശില്‍ 564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ സംസ്ഥാനത്ത് നിന്ന് ഇതുവരെ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും സംസ്ഥാനത്ത് നിന്ന് രോഗമുക്തി നേടിയിട്ടില്ല.

ആശ്വാസമായി കേരളം

ആശ്വാസമായി കേരളം

കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണ് കഴിഞ്ഞ ദിവസം. കൊറോണ ബാധിച്ച 36 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

Recommended Video

cmsvideo
    ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam
    പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

    പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

    കൈലാഷിന്റെ കിഴക്ക് ഭാഗം, ദില്ലിയിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന സൌത്ത് ഈസ്റ്റ്ദില്ലിയിലെ റസിഡന്‍ഷ്യല്‍ കോളനി, ഖഡ്ഡ കോളനിയുടെ ജെയ്റ്റ്പൂര്‍ എക്‌സറ്റന്‍ഷനിലെ ചില ഭാഗങ്ങള്‍, മദന്‍പൂര്‍ ഖാദര്‍, അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ്, ഷേര മൊഹല്ല, മഹാവീര്‍ എന്‍ക്ലേവിലെ ബംഗാളി കോളനി എന്നിവയാണ് ഞായറാഴ്ച ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+