ഭാര്യയെ നടു റോഡില്‍ വച്ച് തലാക്ക് ചൊല്ലി ; മുസ്ലീങ്ങള്‍ക്ക് വിവാഹ മോചനം ഇത്ര സിംപിളോ?
ജോധ്പൂര്‍ സ്വദേശിനിയായ ഫര്‍ഹ ഖാനെയാണ് ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ നടു റോഡില്‍ വച്ച് മൊഴി ചൊല്ലിയത്. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഫര്‍ഹ ഖാന്‍.
ജയ്പൂര്‍ : ഏകീകൃത സിവില്‍ കോഡിനെ കുറിച്ചും മുത്തലാക്കിനെ കുറിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ സജീവമാവുകയാണ്. മുത്തലാക്കിനെതിരെ ഭര്‍തൃഗൃഹത്തില്‍ ധര്‍ണ നടത്തുന്ന നസ്രിന്‍ എന്ന യുവതിയുടെ വാര്‍ത്ത ഇതിനിടെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഭാര്യയെ നടുറോഡില്‍ മൊഴി ചൊല്ലിയിരിക്കുകയാണ് ഭര്‍ത്താവ്. രാജസ്ഥാനിലാണ് സംഭവം.
ജോധ്പൂര്‍ സ്വദേശിനിയായ ഫര്‍ഹ ഖാനെയാണ് ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ നടു റോഡില്‍ വച്ച് മൊഴി ചൊല്ലിയത്. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഫര്‍ഹ ഖാന്‍. ഇതിനെതിരെ ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കുകയാണ് ഫര്‍ഹ ഖാന്‍.

മുസ്ലിം വ്യക്തിനിയമ പ്രകാരം നടു റോഡില്‍ എല്ലാവരും നോക്കിനില്‍ക്കെ തലാക്ക് മുന്നു പ്രാവശ്യം ചൊല്ലിക്കൊണ്ട് ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ വാദം.
ഭര്‍ത്താവ് തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അഞ്ചാറ് വകര്‍ഷം ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിന്റെ പേരിലായിരുന്നു പീഡനം.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോള്‍ സാഹചര്യം മാറുമെന്ന് കരുതിയെങ്കിലും പെണ്‍ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നായിരുന്നു പിന്നീട് പീഡനമെന്നും ഫര്‍ഹ പറയുന്നു. ആണ്‍കുട്ടിയെയാണ് തങ്ങള്‍ക്ക് വേണ്ടിയിരുന്നതെന്നാണ് ഭര്‍ത്താവും വീട്ടുകാരും പറയുന്നത്.
ഇതിനെ തുടര്‍ന്നാണ് തലാക്ക് ചൊല്ലിയതെന്നാണ് ഫര്‍ഹ പറയുന്നത്. അതേസമയം ഫര്‍ഹയും വീട്ടുകാരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.












Click it and Unblock the Notifications