Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചവര്‍ക്ക് സ്ത്രീകളുടെ ശിക്ഷ; നഗ്നരാക്കി നടത്തി, കൈയ്യടിച്ച് നാട്ടുകാര്‍

സ്ത്രീകളടക്കമുള്ള സംഘത്തിന്റെ പിടിയിലാണ് പ്രതികള്‍ അകപ്പെട്ടത്.

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിദ്യാര്‍ഥിനിയെ ലൈംഗകിമായി പീഡിപ്പിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ക്രൂരമായ മര്‍ദിച്ച ശേഷം നഗ്നരാക്കി നടത്തി. കിലോമീറ്ററുകള്‍ നടത്തിയ ശേഷം പോലീസിന് കൈമാറി. സംഭവം വിവാദമായതോടെ വിദ്യാര്‍ഥിനികളുടെ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപ്പര്‍ സിയാങ് ജില്ലയിലാണ് സംഭവം. ഇതേ ജില്ലയില്‍ കഴിഞ്ഞമാസവും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കവെയാണ് പുതിയ സംഭവമുണ്ടായത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇക്കാര്യത്തില്‍ പോലീസ് വിശദീകരണം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു...

17കാരിയെ പീഡിപ്പിച്ചത് നാലുപേര്‍

17കാരിയെ പീഡിപ്പിച്ചത് നാലുപേര്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയെയാണ് കഴിഞ്ഞദിവസം നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന് താഴെ വച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതില്‍ രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെയാണ് ശരിക്കും കൈകാര്യം ചെയ്തത്. ബാക്കി രണ്ടു പ്രതികള്‍ ഒളിവിലാണ്. യിങ്കിയോങ് മാര്‍ക്കറ്റിനോട് ചേര്‍ന്ന പ്രദേശത്ത് നിന്നാണ് പ്രതികളെ നാട്ടുകാര്‍ പിടികൂടിയത്. സ്ത്രീകളടക്കമുള്ള സംഘത്തിന്റെ പിടിയിലാണ് പ്രതികള്‍ അകപ്പെട്ടത്. രണ്ടുപേരും സ്ത്രീകളുടെ കൈച്ചൂട് അറിഞ്ഞു. ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ആരും ഇടപെട്ടില്ല. പലരും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

പോലീസ് നല്‍കുന്ന വിവരം

പോലീസ് നല്‍കുന്ന വിവരം

യുവാക്കളെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന വിവരം ഏറെ വൈകിയാണ് പോലീസ് അറിഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് പ്രതികളെ വിട്ടുകൊടുത്തു. പ്രതികള്‍ പങ്കജ് ഗ്രാമക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇവരെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ജങ്കിങിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. അധികം വൈകാതെ ഇരുവരെയും പിടികൂടുമെന്ന് ഡിഐജി അറിയിച്ചു.

പ്രകോപിതരാകാന്‍ കാരണം

പ്രകോപിതരാകാന്‍ കാരണം

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തര മന്ത്രി കുമാര്‍ വായ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ അദ്ദേഹം നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു. അന്യര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ പോകരുതെന്നും രാത്രി യാത്ര ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം തടയല്‍ നിയമമായ പോക്‌സോ ചുമത്താന്‍ വനിതാ കമ്മീഷന്‍ അപ്പര്‍ സിയാങ് എസ്പിയോട് നിര്‍ദേശിച്ചു. പ്രതികളുടെ കുടുംബം അവരെ സംരക്ഷിക്കരുതെന്നും പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ സംഭവമാണ് ഇവിടെയുണ്ടാകുന്നത്. ഇതാമ് നാട്ടുകാരെ പ്രകോപിതരാക്കിയത്.

വധശിക്ഷ നല്‍കാന്‍ നിയമം

വധശിക്ഷ നല്‍കാന്‍ നിയമം

കഴിഞ്ഞമാസം ആറ് വയസുകാരി പീഡിപ്പിക്കപ്പെട്ടത് ഇതേ സ്ഥലത്താണ്. തുടര്‍ച്ചയായ സംഭവങ്ങളുണ്ടാകുന്നത് നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞാഴ്ച സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. രണ്ടാഴ്ച മുമ്പ് അപ്പര്‍ സുബന്‍സിരി ജില്ലയില്‍ 12കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ നഗ്നരാക്കി നടത്തിയത് വാര്‍ത്തയായിരുന്നു. ലോഹിത് ജില്ലയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരെ സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത് കഴിഞ്ഞമാസമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+