കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ 13 കോടി മുടക്കി നിര്‍മിച്ച പാലം രണ്ടായി തകര്‍ന്നു; അപകടം ഉദ്ഘാടനം നടക്കാനിരിക്കെ

Google Oneindia Malayalam News

പട്ന: ബീഹാറിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നു. നിർമിച്ചിട്ട് അഞ്ച് വർഷംആയെങ്കിലും പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാൽ തുറന്നുകൊടുക്കാത്ത പാലമാണ് തകർന്നത്. ബീഹാറിലെ ബെഗുസരായിജില്ലയിലാണ് സംഭവം.ബുർഹി ഗന്ധക് നദിക്ക് കുറുകെ നിർമ്മിച്ച പാലത്തിന് അഞ്ചുവർഷം പഴക്കമുണ്ട്. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലം തകർന്നത്.

സംഭവം പുലർച്ചെയായതിനാൽ അപകടസമയത്ത് പാലത്തിനുമുകളിൽ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്. റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ലെങ്കിലും ട്രാക്ടറുൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകാറുണ്ട്.
206 മീറ്റർ നീളമുള്ള പാലത്തിന്റെ രണ്ട്- മൂന്ന് തൂണുകൾക്കിടയിലെ ഭാഗം തകർന്ന് പുഴയിലേക്ക് വീഴുകയായിരുന്നു.

bridge new

Viral Video: അച്ഛന്‍ കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സര്‍പ്രൈസായി നല്‍കി മകന്‍Viral Video: അച്ഛന്‍ കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സര്‍പ്രൈസായി നല്‍കി മകന്‍

പാലത്തിൽ കഴിഞ്ഞ ദിവസം വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മാ ഭഗവതി എന്ന പേരിലുള്ള കമ്പനിയാണ് പാലത്തിന്റേയും റോഡിന്റേയും നിർമാണം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് അപ്രോച്ച് റോഡിന്റെ നിർമാണം വൈകിയത്.

കരാർ കമ്പനിയുമായി അടുത്തിടെയുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാർ റോഡ് റോളർ പുഴയിലേക്ക് തള്ളിയിട്ടിരുന്നു. മൂന്ന് ക്രെയ്നുകൾ ഒന്നിച്ചുചേർത്ത് റോഡ് റോളർ പുഴയിൽ നിന്ന് എടുക്കുകയായിരുന്നുവെന്നും തകർന്നുവീണ ഭാഗത്താണ് അന്ന് മൂന്ന് ക്രെയ്നുകളും നിർത്തിയിട്ടിരുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് പാലം തകരാൻ കാരണമായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക നിഗമനം. കോൺക്രീറ്റ് സമയത്ത് കമ്പികൾ ശരിയായ അകലത്തിൽ ക്രമീകരിക്കാത്തതും അപകടകാരണമായിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

മുഖ്യ മന്ത്രി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പദ്ധതിയുടെ കീഴിലാണ് പാലം നിർമ്മിച്ചത്.

പാലം തകരുന്നത് 20,000-ത്തിലധികം ആളുകളെ ബാധിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇത് വിദ്യാർത്ഥികളെയും കർഷകരെയും വൈദ്യസഹായം ആവശ്യമുള്ളവരെയും ബാധിക്കും..." ഉദ്യോഗസ്ഥർ പറഞ്ഞു.

പാലം ഔപചാരികമായി തുറന്നിട്ടില്ലെന്നും എന്നാൽ പണി തീർന്നതിനാൽ ആളുകൾ അത് ഉപയോഗിക്കുകയായിരുന്നുവെന്നും സീനിയർ ജില്ലാ ഓഫീസർ റോഷൻ കുശ്വാഹ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 206 മീറ്റർ നീളമുള്ള പാലത്തിന് വിള്ളലുണ്ടായി.

അതേസമയം, ഒക്ടോബറിൽ ഗുജറാത്തിലെ മോർബിയിൽ നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലം തകർന്ന് 130-ലധികം പേർക്ക ജീവൻ നഷ്ടം ആയിരുന്നു. ഏഴുമാസത്തെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് പാലം തകർന്നത്.

English summary
In Bihar, a bridge built at a cost of 13 crores broke in two, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X