2018 ൽ ബിജെപിയെ വീഴ്ത്തിയ അതേ തന്ത്രം പയറ്റി കോൺഗ്രസ്; വീണ്ടും വമ്പൻ പ്രഖ്യാപനം
ഡൽഹി:അധികാരത്തിലേറിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ. കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന് പ്രധാനമാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർഷകർക്കായി നിരവധി ക്ഷേമ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും ബാഘൽ പറഞ്ഞു. സക്തിയില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ബാഗൽ
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലേറാൻ സഹായിച്ച സുപ്രധാന വാഗ്ദാനങ്ങളിലൊന്നായയിരുന്നു കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 18.82 ലക്ഷം കര്‍ഷകരില്‍ നിന്നായി 9,270 കോടിയോളം രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. വീണ്ടും സമാന പ്രഖ്യാപനത്തിലൂടെ ഇത്തവണയും കൂറ്റൻ വിജയമാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ബി ജെ പി നേരിട്ടത്. 15 വർഷം ഭരിച്ച സംസ്ഥാനത്താണ് പാർട്ടിക്ക് കനത്ത പരാജയം രുചിക്കേണ്ടി വന്നത്. 15 സീറ്റുകൾ മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. അതേസമയം കോൺഗ്രസിന് ലഭിച്ചത് 68 സീറ്റുകളായിരുന്നു. വോട്ടിങ് ശതമാനത്തിൽ പത്തു ശതമാനത്തിന്റെ വ്യത്യാസമായിരുന്നു ഇണ്ടായിരുന്നത്.
ഇത്തവണ 90 അംഗ നിയമസഭയിൽ 75 സീറ്റുകൾ വരെ നേടുമെന്നാണ് കോൺഗ്രസ് അവകാശവാദം. സംസ്ഥാനത്തെ കർഷകരുടേയും സ്ത്രീകളുടേയും യുവാക്കളുടേയും പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് നേതൃത്വം പറയുന്നു. ബൂപേഷ് ബാഘലിന് കീഴിൽ ഇത്തവണ ഭരണം തുടരാൻ സാധിക്കുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. കഴിഞ്ഞ ദിവസം അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയിലും കോൺഗ്രസിലും പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. സീറ്റ് നഷ്ടപ്പെട്ടവർ നേതൃത്വത്തിനെ വെല്ലുവിളിച്ച് പാർട്ടികളിൽ നിന്ന് രാജിവെയ്ക്കുകയും മറ്റ് പാർട്ടികളിൽ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് എം എൽ എമാരാണ് രാജിവെച്ചത്. എംഎൽഎമാരായ ഡോ.വിനയ് ജയ്‌സ്വാൾ, ചിന്താമണി മഹാരാജ് എന്നിവരായിരുന്നു പാർട്ടി വിട്ടത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ കൂടുവിട്ട് കൂടുമാറ്റം തകൃതിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നവംബർ ഏഴിനാണ്. 20 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിൽ നവംബർ 17 നാണ് ബാക്കി വരുന്ന 70 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക.












Click it and Unblock the Notifications