ഹിന്ദുക്കളല്ല പീഡിപ്പിച്ചതും കൊന്നതും പാകിസ്താന്‍!! ബാലികയുടെ ക്രൂരമരണത്തില്‍ ബിജെപിയുടെ കണ്ടെത്തല്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ഭോപ്പാല്‍: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം കത്തുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി. മധ്യപ്രദേശ് ബിജെപി ഘടകത്തിന്റെ അധ്യക്ഷനായ നന്ദകുമാര്‍ സിംഗ് ചൗഹാനാണ് ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുക്കളല്ല പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളാണ് ബാലികയെ കൊലപ്പെടുത്തിയതെന്നാണ് നന്ദകുമാര്‍ സിംഗ് പറഞ്ഞത്. ബാലികയുടെ ഘാതകരെ വിട്ടുനല്‍കാന്‍ വേണ്ടി കശ്മീരില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ബിജെപി പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

1

കന്ദ്‌വയില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ് നന്ദകുമാര്‍. പാകിസ്താന്‍ അവരാണ് കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചന തയ്യാറാക്കിയത്. രാജ്യത്തെ വിഭജിക്കാനായി ജയ് ശ്രീറാം പോലും മുഴക്കിയവരാണ് പാകിസ്താനികള്‍. അതുകൊണ്ട് അവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവുമെന്ന് നന്ദകുമാര്‍ പറഞ്ഞു. അതേസമയം പോലീസിന്റെ കുറ്റപത്രത്തെയും ബിജെപി തള്ളിയിട്ടുണ്ട്. കശ്മീരില്‍ ഒരു ശതമാനം പോലും ഹിന്ദുക്കള്‍ താമസിക്കുന്നില്ല. പിന്നെങ്ങനെയാണ് അവര്‍ മുസ്ലീങ്ങളെ ഒരു പ്രദേശത്ത് നിന്ന് ഓടിക്കാന്‍ ശ്രമിക്കുക. ഇതെല്ലാം പാകിസ്താന്റെ ഇടപെടലാണ് കാണിക്കുന്നത്. ഇത്ര ക്രൂരമായ കൊലപാതകം ഹിന്ദുക്കള്‍ക്ക് ഒരിക്കലും ചെയ്യാനാവില്ലെന്നും നന്ദകുമാര്‍ സിംഗ് പറയുന്നു. അതേസമയം പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തുടങ്ങിയ നിരാഹാര സമരത്തിലായിരുന്നു നന്ദകുമാറിന്റെ വിവാദ പ്രസ്താവന അരങ്ങേറിയത്.

2

മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തെ ആരും അപലപിച്ചിട്ടില്ല. ക്രൂരമായ രീതിയിലാണ് എട്ടുവയസുകാരി കൊല്ലപ്പെട്ടത്. കത്വയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി. തുടര്‍ന്ന് കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മരണം നടന്നെന്ന് ഉറപ്പിക്കാന്‍ വേണ്ടി കല്ല് കൊണ്ട് കുട്ടിയെ തലയില്‍ രണ്ട് തവണ ഇടിക്കുകയും ചെയ്തു. പോലീസിന്റെ കുറ്റപത്രത്തിലാണ് ഇത്രയും ഞെട്ടിക്കുന്ന കാര്യങ്ങളുള്ളത്. സംഭവത്തില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുരുന്നു..

ഉന്നാവോയിൽ 16കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎൽഎ അറസ്റ്റിൽ!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In Kathua Rape Murder Case Madhya Pradesh BJP Chief Finds A Pak Link

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്