Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല; തൂക്കുസഭ പ്രവചിച്ച് സർവ്വേ ഫലം

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പഞ്ചാബിൽ തൂക്ക് സഭ പ്രവചിച്ച് സീ ന്യൂസ് സർവ്വേ. വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും ആം ആദ്മി പാർട്ടിക്ക് മൂൻതൂക്കം പ്രവചിക്കുമ്പോൾ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചേക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

എ എ പിക്ക് 39-42 സീറ്റുകളും കോൺഗ്രസിന് 38-41 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മറുവശത്ത് എസ്എഡിക്ക് 25-28 സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

 മുൻതൂക്കം എ എ പിക്ക്

30 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസിന് സർവ്വേ പ്രവചിക്കുന്നത്. എന്നാൽ എ എ പിക്ക് 34 ശതമാനം വോട്ടുകളും സർവ്വേ പ്രവചിക്കുന്നു. ശിരോമണി അകാലിദളിന് 25 ശതമാനം വോട്ടുകളും സർവ്വേ പറയുന്നു. മാൽവ മേഖയിൽ ആം ആദ്മിക്കാണ് സർവ്വേയിൽ മുൻതൂക്കം. 36 ശതമാനം വോട്ടു വിഹിമാണ് പാർട്ടിക്കിവിടെ പ്രവചിക്കുന്നത്. കോൺഗ്രസിന് 28 ശതമാനവും ശിരോമണി അകാലിദളിന് 24 ശതമാനം. ഇവിടെ കോൺഗ്രസിന് 19-21 സീറ്റു വരേയും ആം ആദ്മിക്ക് 31-33 സീറ്റുവരേയുമാണ് പ്രവചനം ശിരോമണി അകാലിദളിന് 10-12 ഉം ബി ജെ പിക്ക് 2-4 സീറ്റുകളും പ്രവചിക്കുന്നു. ഇവിടെ മുഖ്യമന്ത്രിയായി ജനപ്രീചി കൂടുതൽ നേടിയത് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗനന്ത് മൻ ആണ്.

 കോണ‍്ഗ്രസ് വിജയിക്കുമെന്ന്


ദോബ മേഖയിൽ കോണ്ഡഗ്രസിനാണ് മുൻതൂക്കം. 32 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 27 ഉം ശിരോമണി അകാലിദളിനും 26 ശതമാനവും ലഭിച്ചേക്കും. കൂടാതെ, ഈ മേഖലയിൽ നിന്ന് കോൺഗ്രസിന് 8-10 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്, അതേസമയം എസ് എ ഡിക്ക് 6-7 സീറ്റുകളും മറുവശത്ത് എ എ പിക്ക് 4-6 സീറ്റുകളും ലഭിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിക്കാണ് മേഖലയിൽ ജനപ്രീതി കൂടുതൽ.

 പ്രവചനം ഇങ്ങനെ

മഹ്ജ മേഖലയിലും കോൺഗ്രസിനാണ് സർവ്വേയിൽ മുതൂക്കം. 33 ശതമാനം വോട്ട് വിഹിതം ഇവിടെ പാർട്ടിക്ക് ലഭിച്ചേക്കുകയെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ആം ആദ്മിയേക്കാൾ ഒരു ശതമാനം വോട്ട് വിഹിതം എസ് എ ഡിക്ക് അധികമായി ലഭിക്കും. 27 എസ് എ ഡിക്കും 27 ഉം ആം ആദ്മിക്ക് 26 ഉം ആണ് പ്രവചിക്കുന്നത്.സീറ്റ് വിഹിതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് 9-11 സീറ്റുകളും എസ്എഡിക്ക് 8-10 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മാത്രമല്ല, എഎപിക്ക് 3-5 സീറ്റുകൾ ലഭിക്കാനാണ് സാധ്യതയെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാഗവന്തിനാണ് ഇവിടെ ജനപ്രീതി കൂടുതൽ.

കോൺഗ്രസ് നേടിയത്

2017 ൽ 77 സീറ്റ് നേടിയായിരുന്നു പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലേറിയത്. കഴിഞ്ഞ തവണ തങ്ങളുടെ കന്നി അങ്കത്തിൽ 24 സീറ്റ് നേടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച ആം ആദ്മി പാർട്ടി ഇത്തവണ സംസ്ഥാനത്ത് കനത്ത മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉൾപ്പെടെ നേരത്തേ തന്നെ പ്രഖ്യാപിച്ച് ശക്തമായ പ്രചരണമാണ് പാർട്ടി പഞ്ചാബിൽ നടത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥി


അതിനിടെ കോൺഗ്രസ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള സസ്പെൻസിന് അവസാനമായി.ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ നിർണായക പ്രഖ്യാപനം. സാധാരണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തേ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാറുള്ളതെങ്കിലും പഞ്ചാബിൽ ചന്നിയും പി സി സി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് പരിഹരിക്കാനായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ നിർണായക ഇടപെടൽ.

Recommended Video

cmsvideo
    പ്രചാരണത്തിനിടെ ആകസ്മികമായി കണ്ടുമുട്ടി ഹായ് പറയുന്ന പ്രിയങ്കയും അഖിലേഷും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+