Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ രാഹുൽ ഗാന്ധി സൃഷ്ടിച്ചത് ചരിത്രം; ചന്നിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ പ്രതികരിച്ച് സിദ്ധു

ചണ്ഡീഗഡ്; പുതിയ മുഖ്യമന്ത്രിയായി ചരൺജിത്ത് സിംഗ് ചന്നിയെ നിയമിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു. ചരൺജിത് സിംഗ് ചന്നിയെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് സിഖ് മുഖ്യമന്ത്രിയാക്കി രാഹുൽ ഗാന്ധി സൃഷ്ടിച്ചത് ചരിത്രമാണെന്ന് സിദ്ധു പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നടപടിയിൽ തനിക്ക് അഭിമാനമുണ്ട്. ഭരണഘടനയിലെ വാചകങ്ങൾഅത്തരത്തിലുള്ള ഒരു നല്ല മനുഷ്യൻ (മിസ്റ്റർ ചന്നി) ഇന്ന് സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടങ്ങിയിരിക്കുന്നു, സിദ്ധു പറഞ്ഞു.

sidhu

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് താൻ ഇന്ന് തിരിച്ചറിഞ്ഞു.മുഖ്യമന്ത്രിയായതിന് പിന്നാലെ അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടങ്ങിയതിൽ തനികക് സന്തോഷമുണ്ട്, സിദ്ധു പറഞ്ഞു. തിങ്കളാഴ്ചയാണ് സന്നി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റത്ത്. ഗവർണർ ബന്‍വാരി ലാൽ പുരോഗിത് ആണ് ചന്നിക്ക് സത്യവാചകം ചെല്ലിക്കൊുത്തത്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായി സുഖ്ജീന്ദർ എസ് രന്ധാവയും ഒ പി സോണിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അമരീന്ദർ സിംഗിന്റെ രാജിയ്ക്ക് പിന്നാലെ നിരവധി പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നു. നിലവിലെ ഉപമുഖ്യമന്ത്രിയും ജയിൽ, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നതുമായ സുഖ്ജിന്ദർ എസ് രന്ധാവയുടെ പേരിനായിരുന്നു അവസാന ഘട്ടം മുൻഗണന. എന്നാൽ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. നവജ്യോത് സിംഗ് സിദ്ധുവും കടുത്ത എതിർപ്പുയർത്തിയതോടെയാണ് ഹൈക്കമാന്റ് ചന്നിയുടെ പേരിൽ എത്തിയതെന്നാണ് വിവരം.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

Recommended Video

cmsvideo
    What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

    അതേസമയം താനൊരി ആം ആദ്മിയാണെന്ന് അധികാരമേറ്റ പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കഷ്ടപാടുകൾ നിറഞ്ഞ പൂർവ്വകാലത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. ഒരു മേൽക്കൂര പോലും ഇല്ലാത്ത വീട്ടിലാണ് താൻ കഴിഞ്ഞതെന്നും ജീവിക്കാനായി റിക്ഷ വലിച്ച അനുഭവവും തനിക്കുണ്ടെന്നും ചന്നി പറഞ്ഞു. ഇന്ന് ഒരു പാവപ്പെട്ട മനുഷ്യനെയാണ് കോൺഗ്രസ് ആദരിച്ചിരിക്കുന്നതെന്നും ചന്നി പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിറകെ ജനപ്രിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. വൈദ്യുതി, കുടിവെള്ള ബില്ലുകളില്‍ കുടിശ്ശികകള്‍ എഴുതിത്തള്ളുമെന്ന് ചന്നി പ്രഖ്യാപിച്ചു.

    അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ഇറക്കിയ ദളിത് കാർഡിൽ അമ്പരന്നിരിക്കുകയാണ് പ്രതിപക്ഷം. തിരുമാനം താഴെ തട്ടിൽ ഉൾപ്പെടെ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനം ദളിത് വിഭാഗമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+