Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം:ക്രൈം ബ്രാഞ്ച് പിന്‍മാറി

ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം അന്വേഷിക്കുന്നതില്‍ നിന്ന് ക്രൈം ബ്രാഞ്ച് പിന്‍മാറി. മറ്റ് കേസുകളുടെ തിരക്കുകളും, ആവശ്യത്തിന് ആളില്ലാത്തതും ആണ് കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് ക്രൈം ബ്രഞ്ചിനെ പിന്നോട്ട് വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കേസ് അന്വേഷണത്തിന്റെ ഗുണപരമായ തുടര്‍ച്ചക്ക് ലോക്കല്‍ പോലീസിന്റെ അന്വേഷണം തന്നെയായിരിക്കും നല്ലതെന്നും വിശദീകരണമുണ്ട്. ദില്ലി സൗത്ത് ഡിസ്ട്രിക്ട് പോലീസിനാണ് ഇപ്പോള്‍ കേസന്വേഷണത്തിന്റെ ചുമതല.

Sunanda Pushkar

ലോക്കല്‍ പോലീസിന്റെ ജോലി ഭാരവും, തിരക്കുകളും ഒക്കെ ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സമാനമായ കാരണങ്ങള്‍ പറഞ്ഞ് ക്രൈം ബ്രാഞ്ചും പിന്‍മാറുകയായിരുന്നു. ദില്ലി പോലീസിലെ ഉന്നതര്‍ ഇടപെട്ടാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് തിരികെ വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരുപാട് ദുരൂഹതകള്‍ ഇപ്പോഴും സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബാക്കി നില്‍ക്കുന്നുണ്ട്. മരണം ആത്മഹത്യയോ, കൊലപാതകമോ, സ്വാഭാവിക മരണമോ എന്ന കാര്യത്തില്‍ പോലും തീരുമാനത്തിലെത്തിയിട്ടില്ല. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ഒരു വിശദീകരണവും ഇതുവരെ പുറത്ത് വന്നിട്ടുമില്ല.

ശശി തരൂരിനേയും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനേയും ചേര്‍ത്ത് സുനന്ദ തുടങ്ങിവച്ച വിവാദത്തിന്റെ പിറകേയും അന്വേഷണം നടക്കുന്നില്ല. തരാറിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സുനന്ദ ബന്ധം ആരോപിച്ചിരുന്നു. ട്വിറ്ററില്‍ തുടങ്ങിയ ഈ വിവാദം തരൂരും സുനന്ദയും ചേര്‍ന്ന് ട്വിറ്ററിലൂടെ തന്നെ അവസാനിപ്പിച്ചെങ്കിലും സംശയങ്ങള്‍ ഇനിയും ബാക്കിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+