Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല.... സംസാരിച്ചിരുന്ന മകളെയും കാമുകനെയും പിതാവ് വെടിവെച്ച് കൊന്നു!!

യുപിയില്‍ മകളെയും കാമുകനെയും പിതാവ് വെടിവച്ച് കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. അംബേദ്കര്‍നഗറില്‍ മകളെയും കാമുകനെയും പിതാവ് വെടിവെച്ച് കൊന്നു. ചെയ്ത കുറ്റത്തില്‍ ഒട്ടും പശ്ചാത്തപിക്കാതെ ഇയാള്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തു. അങ്ങേയറ്റത്തെ ക്രൂരമായ കാര്യമാണ് അരങ്ങേറിയിരിക്കുന്നത്. നേരത്തെ തന്നെ യുപിയില്‍ ദുരഭിമാന കൊലകള്‍ വര്‍ധിക്കുന്നു എന്ന് പരാതിയുണ്ട്. അതിലേക്ക് പുതിയൊരു സംഭവം കൂടിയാണിത്. അംബേദ്കര്‍ നഗറിലെ പൂര്‍വ ജംഗ്ല ഗ്രാമത്തിലുള്ള വന്ദന എന്ന പെണ്‍കുട്ടിയും അടുത്തുള്ള സരാവ ഗ്രാമത്തിലെ ശശികാന്ത് എന്ന യുവാവും തമ്മില്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. വന്ദനയുടെ പിതാവ് ജെസ്‌രാജ് ഇതിനെ ദീര്‍ഘകാലമായി എതിര്‍ക്കുന്നുണ്ട്.

1

ഇവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജെസ്‌രാജിനോട് പറഞ്ഞപ്പോള്‍ ഇയാള്‍ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ രണ്ട് മക്കളും ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. എത്രയും പെട്ടെന്ന് പ്രണയബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാവുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം ഭീഷണികളെ അവഗണിച്ച് ശശികാന്ത് വന്ദനയെ കാണാനെത്തിയിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ പിതാവും ചേട്ടന്‍മാരും പുറത്തായിരുന്നു. അതേസമയം കുറച്ചുസമയം കഴിഞ്ഞ് മടങ്ങിയെത്തിയ ജെസ്‌രാജ് അടച്ചിട്ട മുറിയില്‍ ഇരുന്ന് ഇരുവരും സംസാരിക്കുന്നതാണ്. ഇതോടെ വന്ദനയുടെ ചേട്ടന്‍മാര്‍ ശശികാന്തിനെ ക്രൂരമായി മര്‍ദിച്ചു.

എന്നാല്‍ അത്രയും നേരം ഇത് നോക്കി നിന്ന ജെസ്‌രാജ് പെട്ടെന്ന് അകത്തേക്ക് പോയി ഡബിള്‍ ബാരല്‍ തോക്ക് എടുത്ത് കൊണ്ട് വന്ന് ഇരുവരെയും വെടിവച്ച് കൊല്ലുകയായിരുന്നു. ഈ തോക്കിന് ലൈസന്‍സുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരും തല്‍ക്കക്ഷണം കൊല്ലപ്പെട്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ജെസ്‌രാജ് ആദ്യം മകളെയാണ് വെടിവെച്ച് കൊന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ശശികാന്തിന് ഹിമാചല്‍ പ്രദേശിലെ സ്വകാര്യ കമ്പനിയിലാണ് ജോലി. ഈദിന് വീട്ടില്‍ വന്ന് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.അതേസമയം ജെസ്‌രാജിന്റെ രണ്ടു മക്കളും ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+