Get Updates
Get notified of breaking news, exclusive insights, and must-see stories!

500 കോടിയുടെ നികുതി കുടിശ്ശിക; സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവിട്ടു

ദില്ലി: ഏകദേശം 500 കോടിയോളം രൂപയുടെ നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുറത്തിറക്കിയ രേഖയില്‍ വ്യക്തമാക്കുന്നു.

നികുതി കുടിശ്ശിക വരുത്തിയ 18 സ്ഥാപനങ്ങളില്‍ പതിനൊന്നും ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ്. ഇതാദ്യമായാണ് നികുതി കുടിശ്ശിക വരുത്തുന്ന വന്‍കിട കമ്പനികളുടെ പേരുകള്‍ പുറത്ത് വിട്ട് അവയെ നാണംകെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എത്രയും പെട്ടെന്ന് ഈ കമ്പനികള്‍ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കണമെന്ന് ആദായനികുതി വിഭാഗം അറിയിച്ചിട്ടുണ്ട്.

itdepartment

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ ഇവയാണ്. ലക്ഷ്മിനാരായണന്‍ ടി തക്കര്‍ (12.49), ബനിയന്‍ ആന്‍ഡ് ബെറി അലോയ്‌സ് (17.48), പൂനം ഇന്‍ഡസ്ട്രീസ് (15.84), ഐക്കോണ്‍ ബയോ ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (17.69), കുന്‍വര്‍ അജയ് ഫുഡ് െ്രെപവറ്റ് ലിമിറ്റഡ് (15.00), വിരാഗ് ഡൈയിങ് ആന്‍ഡ് പ്രിന്റിങ് (18.57).

ഇവ കൂടാതെ ബ്‌ളൂ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (75.11), ഗോള്‍ഡ്‌സൂക് ട്രേഡ് ഇന്ത്യ (75.47 കോടി), പുനെ ആസ്ഥാനമായ ജി.കെ ദര്‍നെ (38.31), ഹിരാക് ബയോടെക് (18.54), സോമാനി സിമന്റ് (27.47 കോടി), ജൂപിറ്റര്‍ ബിസിനസ് (21.31), വിക്ടര്‍ ക്രെഡിറ്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (13.81), ആപ്പിള്‍ ടെക് സൊല്യൂഷന്‍സ് (27.07) എന്നിവയാണ് കുടിശ്ശിക വരുത്തിയവരിലെ പ്രമുഖന്‍മാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+