കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ട്രസ്റ്റുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Google Oneindia Malayalam News

ദില്ലി: മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ചാരിറ്റി ട്രസ്റ്റുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്വതന്ത്ര ട്രസ്റ്റുകളായ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്ത്യയുടെ ദില്ലിയിലെ ഓഫീസ്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മീഡിയ ഫൗണ്ടേഷന്‍ എന്നിവയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ഐപിഎഎസ്എംഎഫാണ് കാരവാന്‍, ദ പ്രിന്റ്, സ്വരാജ്യ പോലുള്ള ഡിജിറ്റല്‍ മീഡിയകള്‍ക്ക് ഫണ്ട് നല്‍കുന്നത്. ഇവര്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്ന, അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കാണ് ഫണ്ട് ചെയ്യാറുള്ളത്. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഇവര്‍ നടത്താറുമുണ്ട്. റെയ്ഡിനെ കുറിച്ച് ഇവരൊന്നും പ്രതികരിച്ചിട്ടില്ല.

1

ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് സൂചിപ്പിക്കുന്നത്. ഇരുപത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ് നടക്കുന്നതെന്നാണ് വിശദീകരിക്കണം. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തവരാണ്. പക്ഷേ അംഗീകാരം ലഭിച്ചിട്ടില്ല.

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

വിദേശ സംഭാവന ചട്ട ലംഘനം നടന്നോ എന്നതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ റെയ്ഡ് അതിന്റെ പരിധിയില്‍ വരും. ബെംഗളൂരു ആസ്ഥാനമായി ഐപിഎസ്എംഎഫ് അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കാണ് ഫണ്ടിംഗ് നല്‍കുന്നത്.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതാണ് ഈ വാര്‍ത്തകളില്‍ അതും. ഇതിനോടകം റെയ്ഡ് രാഷ്ട്രീയ പക പോക്കലാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കാരവനില്‍ അടുത്തിടെ ഇത്തരമൊരു റിപ്പോര്‍ട്ട് വരികയും ചെയ്തിരുന്നു.

മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് തള്ളിക്കൊണ്ട് സമര്‍പ്പിച്ച അന്വേഷ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് കൊണ്ടുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്. സുപ്രീം കോടതി അടുത്തിടെ ഈ റിപ്പോര്‍ട്ടിനെ പ്രകീര്‍ത്തിച്ചിരുന്നു. അത് മാത്രമല്ല, തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം കോടതി തള്ളിയിരുന്നു.

ടിഎസ് നൈനാന്‍ ആണ് ഐപിഎസ്എംഎഫിന്റെ ചെയര്‍പേഴ്‌സണ്‍. നടന്‍ അമോല്‍ പലേക്കര്‍ അടക്കം ഇതിന്റെ ട്രസ്റ്റുകളില്‍ അംഗമാണ്. പ്രേംജി, ഗോദറേജ്, നിലേകനി, ബിസിനസ് നടത്തുന്ന കുടുംബങ്ങളും ഈ ട്രസ്റ്റിലെ അംഗങ്ങളാണ്.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശനാത്മക രീതിയില്‍ കാണുന്ന സ്ഥാപനമാണ് സിപിആറും. അക്കാദമിക്കായ പ്രതാപ് ഭാനു മേത്തയാണ് ഇത് മുമ്പ് നയിച്ചിരുന്നത്. ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. മീനാക്ഷി ഗോപിനാഥാണ് നിലവിലെ ചെയര്‍പേഴ്‌സണ്‍. ശ്രീറാം കോളേജിലെ പ്രിന്‍സിപ്പാള്‍, ജെഎന്‍യുവിലെ മുന്‍ അധ്യാപികയുമാണ് അവര്‍.

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

English summary
income tax dept raid trust that funds independent and investigative media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X