നയന്‍താരയുടേയും വിജയുടേയും സാമന്തയുടേയും വീടുകളില്‍ റെയ്ഡ്
ചെന്നൈ/കൊച്ചി: തെന്നിന്ത്യന്‍ താരങ്ങളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇളയ ദളപതി വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ചെന്നൈയിലും കേരളത്തിലും ഹൈദരാബാദിലും ആയി ഒരേ സമയം 32 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. എന്താണ് പെട്ടെന്നുള്ള ഇത്തരം ഒരു പരിശോധനയ്ക്ക് കാരണം എന്ന് വ്യക്തമല്ല.
നയന്‍താരയുടെ കേരളത്തിലെ വീട്ടിലും പരിശോധന നടത്തുന്നതായാണ് വിവരം.

ആദായ നികുതി വകുപ്പ്
അനധികൃത സ്വത്ത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ പരിശോധന എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്ന് താരങ്ങള്‍
തമിഴകത്തെ മൂന്ന് പ്രധാന താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആണ് പരിശോധന നടക്കുന്നത്.

വിജയ് കുടുങ്ങുമോ
തമിഴ്‌നാട്ടിലെ ഒന്നാം നമ്പര്‍ താരമാണ് വിജയ്. ഏറെ ആരാധകരുള്ള താരം. വിജയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനെതിരെ ആരാധകര്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.

പുലി റിലീസ്
വിജയുടെ ഏറ്റവും പുതിയ ചിത്രമായ 'പുലി' അടുത്ത ദിവസം റിലാസ് ചെയ്യാനിരിയ്‌ക്കെയാണ് താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്.

പുലിയെ പിടിയ്ക്കാന്‍
ലിയുടെ നിര്‍മാണത്തില്‍ കണക്കില്‍ പെടാത്ത കുറേ പണം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അത് സംബന്ധിച്ചാണ് റെയ്ഡ് എന്നും ചില അഭ്യൂഹങ്ങളുണ്ട്.

നയന്‍താര
മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ ചുവടുറപ്പിച്ച താരമാണ് നയന്‍താര. നയന്‍സിന്റെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

കൊച്ചിയിലും ചെന്നൈയിലും
കേരളത്തിലും ചെന്നൈയിലും താരത്തിന് സ്വന്തമായുള്ള വീടുകളിലും ഓഫീസുകളിലും എല്ലാം ഒരേ സമയം റെയ്ഡ് തുടങ്ങി. കൊച്ചിയിലും തിരുവല്ലയിലും നയൻതാരയ്ക്ക് വീടുകളുണ്ട്.

മായയാണോ
നയന്‍സിന്റേതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം മായ ആണ്. സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിക്കഴിഞ്ഞു. ഇതിലെ പ്രതിഫലം സംബന്ധിച്ചാണോ ഇപ്പോഴത്തെ പരിശോധന എന്നതും വ്യക്തമല്ല.

സാമന്ത
തമിഴ്-തെലുങ്ക് താരം സാമന്തയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്.

ഹൈദരാബാദിലും റെയ്ഡ്
ചെന്നൈയിലെ വസതിയില്‍ മാത്രമല്ല, സാമന്തയുടെ ഹൈദരാബാദിലെ വീട്ടിലും പരിശോധന നടത്തുണ്ട്.












Click it and Unblock the Notifications