ചെങ്കോട്ടയ്ക്ക് മുന്നിൽ കണ്ടെയ്നർ കോട്ട, മുൻപില്ലാത്ത തരത്തിലുള്ള സുരക്ഷ ഒരുക്കങ്ങൾക്ക് രണ്ട് കാരണങ്ങൾ
ചെങ്കോട്ടയ്ക്ക് മുന്നിൽ കണ്ടെയ്നർ കോട്ട, മുൻപില്ലാത്ത തരത്തിലുള്ള സുരക്ഷ ഒരുക്കങ്ങൾക്ക് കാരണം
ന്യൂഡൽഹി: രാജ്യം സ്വതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ്. രാജ്യത്ത് പ്രധാന ആഘോഷങ്ങൾക്ക് വേദിയാകുന്ന ചെങ്കോട്ടയിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻപൊന്നുമില്ലാത്ത തരത്തിലാണ് ഇത്തവണ ചെങ്കോട്ടയിലെ സുരക്ഷ ക്രമീകരണങ്ങൾ. ഓഗസ്റ്റ് 15 വരെ ചെങ്കോട്ടയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയ്ക്ക് മുൻപിൽ കണ്ടെയ്നറുകളും നിരത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊരു ക്രമീകരണം നടത്തുന്നത്. കണ്ടെയ്നറുകൾ അടുക്കി വെച്ചിരിക്കുന്നത് കാരണം ചെങ്കോട്ട പൂർണമായും മറഞ്ഞിരിക്കുകയാണ്. അകത്തേക്ക് പ്രവേശിക്കുന്നതിനോ അകത്ത് നടക്കുന്നത് എന്തെന്ന് കാണുന്നതിനോ പോലും സാധിക്കാത്ത തരത്തിലാണ് കണ്ടെയ്നറുകൾ അടുക്കിയിരിക്കുന്നത്.

രണ്ട് കാരണങ്ങളാണ് ഇത്തവണ സുരക്ഷ ശക്തമാക്കാനുള്ള ഡൽഹി പൊലീസ് നീക്കത്തിന് പിന്നിൽ. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തൽ ഉൾപ്പടെയുളള പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഡ്രോൺ ആക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങൾ പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജമ്മു എയപോർട്ടിലുണ്ടായ ഡ്രോൺ ആക്രമണത്തിന്റെയും അതിർത്തിയിലെ ഡ്രോണുകളുടെ സാനിധ്യവും ഈ വിവരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിലേക്ക് നയിച്ചു.

റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ഠ സംഭവങ്ങളും ഇത്തവണ സുരക്ഷ വർധിപ്പിക്കാൻ കാരണമായി. വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന കർഷകർ ജനുവരി 26ന് ചെങ്കോട്ടയിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കുകയും ഇവിടെയെത്തിയതോടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. കർഷക സമരം ഇപ്പോഴും തുടരുകയാണ്. പുതിയ സമര പ്രഖ്യാപനങ്ങളിലേക്കും കർഷക സംഘടനകൾ കടന്നു കഴിഞ്ഞു.

വിദേശത്തുനിന്നുള്ള ചില ഖാലിസ്ഥാൻ വിഘടനവാദികൾ കർഷക പ്രക്ഷോഭം തുടരുന്നതിന്റെ പേരിൽ സജീവമായതായും റിപ്പോർട്ടുകളുണ്ട്. ഖാലിസ്ഥാൻ തീവ്രവാദിയായ ഗുർപത്വന്ത് സിംഗ് പന്നു സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്തരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പേരിൽ ക്രമരഹിതമായി റെക്കോർഡ് ചെയ്ത ഫോൺ കോളിലൂടെയാണ് ഈ ഭീഷണികൾ നൽകുന്നത്.

ചെങ്കോട്ടയ്ക്ക് മുന്നിൽ ഡൽഹി പോലീസ് സ്ഥാപിച്ച വലിയ കണ്ടെയ്നറുകൾ സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഗ്രാഫിറ്റിസ് കൊണ്ട് അലങ്കരിക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, കണ്ടെയ്നറുകളുടെ ചുമരുകളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പെയിന്റിങ്ങുകളും ഉണ്ടാകും. അതേസമയം കുറച്ചുദിവസങ്ങൾക്ക് മുന്ന് ചെങ്കോട്ടയുടെ പിറക് വശത്തുകൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു. ചെങ്കോട്ടയുടെ പരിസരത്ത് വെബ്സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റെയായിരുന്നു ഈ ഡ്രോണെന്ന് പിന്നീട് കണ്ടെത്തിയത്.












Click it and Unblock the Notifications