പുകവലിക്കുന്ന കാളിദേവി, പശ്ചാത്തലത്തില്‍ എല്‍ജിബിടി പതാക; ലീന മണിമേഖല വീണ്ടും വിവാദത്തില്‍
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍. പോസ്റ്ററില്‍ കാളി ദേവിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ പുകവലിക്കുന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ പശ്ചാത്തല ചിത്രത്തില്‍ എല്‍ ഡി ബി ടി സമൂഹത്തിന്റെ കൊടിയും കാണാന്‍ സാധിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കാളി ദേവിയെ പോസ്റ്ററിലൂടെ അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.
സാനിയ...ഈ ക്യൂട്ട്‌നെസാണ് ഞങ്ങളെ മയക്കുന്നത്; അടിപൊളി ലുക്കാണ് കേട്ടോ, വൈറല്‍ ചിത്രങ്ങള്‍

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ലീന മണിമേഖല ഇപ്പോള്‍ ടൊറന്റോയിലാണ്. ശനിയാഴ്ചയാണ് ഏറ്റവും പുതിയ പോസ്റ്ററിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡല്‍ഹി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും നല്‍കിയ പരാതിയില്‍ 'ഗൗ മഹാസഭ'യുടെ തലവനായ അജയ് ഗൗതം ചലച്ചിത്ര നിര്‍മ്മാതാവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റര്‍ വിവാദമായതോടെ സംഭവത്തില്‍ പ്രതികരിച്ച് ലീല മണിമേഖല രംഗത്തെത്തിയിട്ടുണ്ട്. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത് വരെ ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്ന ശബ്ദത്തോടൊപ്പമാണ് എനിക്കിഷ്ടമെന്ന് ലീല ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ വില എന്റെ ജീവനാണെങ്കില്‍ അതും ഞാന്‍ തരാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടൊറന്റോയിലെ ആഗാ ഖാന്‍ മ്യൂസിയത്തിലെ 'റിഥംസ് ഓഫ് കാനഡ' വിഭാഗത്തിന്റെ ഭാഗമാണ് ഈ ഡോക്യുമെന്ററി. അതേസമയം, പോസ്റ്ററിനെതിരെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പോലീസിന്റെ ഐഎഫ്എസ്ഒ എന്നറിയപ്പെടുന്ന ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ ഡോക്യുമെന്ററിയുടെ സംവിധായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ സിനിമ എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും വിനീത് ജിന്‍ഡാല്‍ കത്തെഴുതി. ഈ ചിത്രം കാനഡയില്‍ നിരോധിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നതായി അഭിഭാഷകന്‍ ജിന്‍ഡാല്‍ പറഞ്ഞു. ഡല്‍ഹി പോലീസും കനേഡിയന്‍ സര്‍ക്കാരും സ്വീകരിക്കുന്ന ഒരു നിയമ നടപടിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുകവലിക്കുന്നതിനിടയിലും പശ്ചാത്തലത്തില്‍ ഒരു എല്‍ജിബിടി പതാകയുമായി ഈ സ്ത്രീ കാളി ദേവിയെ അവതരിപ്പിച്ച രീതി തികച്ചും നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ്. എന്ത് തന്നെ ആയാലും അതൊരു വിവാദമാകാം, അത് അവരുടെ പേരു കൂട്ടാനുള്ള വഴിയാകാം. പക്ഷേ, ഇത് വെച്ചുപൊറുപ്പിക്കരുത്, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ കഥാഗതി എന്താണെന്ന് സംബന്ധിച്ചും ലീല മണിമേഖല വിശദീകരണം നല്‍കി. ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളില്‍ എത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യൂ എന്ന ഹാഷ്ടാഗ് അല്ല, മറിച്ച് ഐ ലവ് യു ലീന മണിമേഖലൈ എന്ന ഹാഷ്ടാഗാണ് ഇടുകയെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, അഞ്ച് കവിതാ സമാഹാരങ്ങള്‍ക്ക് പുറമേ ഡോക്യുമെന്ററി, ഫിക്ഷന്‍, കവിതാ സിനിമകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായികയാണ് ലീന മണിമേഖലാ. ലീനയുടെ ആദ്യ ഫീച്ചര്‍ ഫിലിം സെങ്കടല്‍ 2011 ല്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലെ വംശീയ യുദ്ധം ധനുഷ്‌കോടിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നാണ് ചിത്രത്തില്‍ പറയുന്നത്.

ശ്രീലങ്കയിലെയും ഇന്ത്യയിലെയും സര്‍ക്കാരുകളെ അവഹേളിക്കുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പാര്‍ലമെന്ററി വിരുദ്ധമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications