കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടി; ഇനി എണ്ണാന്‍ ആള് വേണം!! കൂടെ ചാക്കും

അധികം വരുന്ന തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായാണ് വഹിക്കുക. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 70000 കോടി രൂപയാണ് അധികായി വേണ്ടി വരിക.

  • By Ashif
Google Oneindia Malayalam News

ദില്ലി: സര്‍വകലാശാലകളിലേയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടാന്‍ തീരുമാനം. ശമ്പള വര്‍ധനവ് സംബന്ധിച്ച് യുജിസി ശുപാര്‍ശ ചെയ്തത് 28 ശതമാനം വരെ വര്‍ധനവാണ്. ശുപാര്‍ശ മന്ത്രിസഭ ഉടന്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അധ്യാപകരുടെ മാത്രമല്ല, ഈ സ്ഥാപനങ്ങളിലെ അനധ്യാപകരുടെ ശമ്പളവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൊത്തം എട്ട് ലക്ഷത്തോളം പേര്‍ക്കാണ് ശമ്പളത്തില്‍ വര്‍ധനവ് വരുന്നത്. പുതുക്കിയ ശമ്പളം നല്‍കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് 70000 കോടി രൂപ സര്‍ക്കാരിന് അധികം കണ്ടെത്തേണ്ടി വരും. ഈ തുക ഇരുസര്‍ക്കാരുകളും തുല്യമായി പങ്കുവയ്ക്കാനാണ് ധാരണ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

22 ശതമാനം മുതല്‍

22 ശതമാനം മുതല്‍

സര്‍വകലാശാലകളിലെയും കോളജുകളിലേയും അധ്യാപകരുടെ ശമ്പളത്തില്‍ 22 ശതമാനം മുതലാണ് വര്‍ധനവ് വരുന്നത്. 22 ശതമാനം മുതല്‍ 28 ശതമാനം വരെയാണ് വര്‍ധനവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി.

അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 57700

അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 57700

ഈ മാസം തന്നെ യുജിസി ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. പുതിയ ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 57700 രൂപയാകും ശമ്പളം. 10396 രൂപയുടെ വര്‍ധനവാണിവിടെ വരുന്നത്.

ആനുകൂല്യങ്ങള്‍ പിന്നീട്

ആനുകൂല്യങ്ങള്‍ പിന്നീട്

അസോസിയേറ്റ് പ്രൊഫസര്‍ക്ക് 23662 രൂപയുടെ വര്‍ധനവാണ് വരുന്നത്. ഇവരുടെ ശമ്പളം 131400 രൂപയാകും. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം പന്നീട് തീരുമാനിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയ വക്താവ് അറിയിച്ചു.

വിഎസ് ചൗഹാന്‍ തലവനായ സമിതി

വിഎസ് ചൗഹാന്‍ തലവനായ സമിതി

കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ യുജിസി അംഗം വിഎസ് ചൗഹാന്‍ തലവനായ സമിതിയെ കഴിഞ്ഞ വര്‍ഷം നിയോഗിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തിലാണ് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതിന്‍മേലുള്ള പഠനവും ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഇവര്‍ക്കെല്ലാം വര്‍ധിക്കും

ഇവര്‍ക്കെല്ലാം വര്‍ധിക്കും

കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍, സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍, ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവര്‍ക്കാണ് ശമ്പളം വര്‍ധിക്കുക. കേന്ദ്രസര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ശമ്പള ഘടനയായിരിക്കും.

 70000 കോടി രൂപ

70000 കോടി രൂപ

അധികം വരുന്ന തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായാണ് വഹിക്കുക. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 70000 കോടി രൂപയാണ് അധികായി വേണ്ടി വരിക. അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനം പുനക്രമീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഗ്രേഡിങ് സംവിധാനം വേണം

ഗ്രേഡിങ് സംവിധാനം വേണം

അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന് നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തുമ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്നു അഭിപ്രായം തേടണം. നിലവില്‍ പോയിന്റ് രീതിയാണ് തുടരുന്നത്. ഇതിന് പകരം ഗ്രേഡിങ് സംവിധാനം വേണമെന്നാണ് ശുപാര്‍ശ.

English summary
Around 8,00,000 teachers and staff working in Centre and state government-run colleges, universities and institutions are set to get a massive pay hike in the range of 22-8 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X