ഒരാഴ്‌ചയ്ക്കിടെ 1.3 ലക്ഷം പുതിയ രോഗികൾ; രജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്ക സൃഷ്ടിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുകയാണ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. അതിവേഗം കുതിക്കുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് വരാനിരിക്കുന്ന ആഘോഷങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും വരെ തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.3 ലക്ഷം പേർക്കാണ് ഇന്ത്യയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച 68204 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒക്ടോബറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ പ്രതിദിനം 56201 പേർക്ക് എന്ന ശരാശരിയിലാണ് പുതിയ രോഗികളുണ്ടാകുന്നത്. ഇതു ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്.
മാർച്ച് 21ന് 24492 പുതിയ രോഗികളിൽ നിന്നും 46951 ആയി ഉള്ള വർധനവ് രണ്ടാം തരംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 22 മുതൽ 28 വരെ 2,60,742 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് മരണ നിരക്കിലും ഈ വർധനവ് വ്യക്തമാണ്. 51 ശതമാനം ഉയർച്ചയാണ് മരണനിരക്കിൽ കഴിഞ്ഞ ഒരാഴ്ച റിപ്പോർട്ട് ചെയ്തത്. കൃത്യമായി പറഞ്ഞാൽ 1875 പേർ കോവിഡ് മൂലം കഴിഞ്ഞ ഒരാഴ്ച മരണപ്പെട്ടു. ഡിസംബർ 21 മുതൽ 27 വരെയുള്ള ഒരാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് മരണപ്പെടുന്നവരുടെ എണ്ണവും ഇത്രയും വർധിക്കുന്നത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണവും വർധിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരു ലക്ഷത്തിലധികം പേരും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ചവരാണ്.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 68072 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5,21,808 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹോളി, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം