ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനറെ നാളെ പ്രഖ്യാപിച്ചേക്കും? സീറ്റ് വിഭജനത്തില്‍ തീരുമാനങ്ങള്‍ ഇങ്ങനെ
മുംബൈ: ഇന്ത്യാ പ്രതിപക്ഷ യോഗത്തിന്റെ ആദ്യ ദിനത്തില്‍ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചില്ല. എന്നാല്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇന്ന് മുംബൈയില്‍ നടന്നത്. എന്തായിരിക്കും സഹകരണത്തിന്റെ ഘടന എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. സഖ്യത്തിന്റെ കണ്‍വീനര്‍ ആരായിരിക്കുമെന്ന സസ്പെന്‍സ് തുടരുകയാണ്. അതേസമയം സീറ്റ് വിഭജനത്തില്‍ നിര്‍ണായക ചര്‍ച്ചകളും നേതാക്കള്‍ നടത്തി.
പ്രാദേശിക അടിസ്ഥാനത്തില്‍ സര്‍വേകള്‍ നടത്തുന്ന കാര്യവും ചര്‍ച്ചയായി. പ്രാദേശികമായി തന്നെ സീറ്റ് വിഭജനം നടത്താമെന്നാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്ന കാര്യം. സംസ്ഥാന തലത്തിലെ കരുത്ത് പരിഗണിച്ച് സീറ്റുകള്‍ നല്‍കാമെന്നാണ് തീരുമാനമെന്ന് സഖ്യത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും യോഗത്തില്‍ ചര്‍ച്ചയായി. ലോക്സഭാ തെരഞ്ഞെടുപ്പും, സംസ്ഥാന തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള പ്ലാനാണ് സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷം പറഞ്ഞു. ഇക്കാര്യത്തില്‍ തയ്യാറായി ഇരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ പൊതു റാലികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
സമാജ് വാദി പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയുടെ പ്രാധാന്യത്തെ കുറിച്ചാണ് സംസാരിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ കുറിച്ചും എസ്പി സംസാരിച്ചു. അതേസമയം സഖ്യത്തിന്റെ കണ്‍വീനറെയും, മറ്റ് കമ്മിറ്റികളെയും നാളെ പ്രഖ്യാപിക്കും.
എല്ലാ സംസ്ഥാനത്തുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ആംആദ്മി പാര്‍ട്ടി ഡല്‍ഹിയിലും, പഞ്ചാബിലുമായി കോണ്‍ഗ്രസമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യങ്ങള്‍ക്കിടെയായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.
അതേസമയം മാധ്യമങ്ങളെ നാളെ കാണുമെന്നും, സഖ്യത്തിന്റെ ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുമെന്നും ശിവസേന യുബിടി വിഭാഗം നേതാ് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം യോഗത്തില്‍ അദാനി വിഷയം പ്രധാന ചര്‍ച്ചയായി. യോഗം തുടങ്ങുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം വിളിച്ച് മോദിയെ വിമര്‍ശിച്ചിരുന്നു. യോഗം ആരംഭിക്കും മുമ്പ്, രാഹുല്‍, ഉദ്ധവുമായി തിരക്കേറിയ ചര്‍ച്ചകളിലായിരുന്നു. ആദിത്യ താക്കറെയും, സഞ്ജയ് റാവത്തും ഒപ്പമുണ്ടായിരുന്നു.
എന്‍സിപി നേതാക്കളായ സുപ്രിയ സുലെയും, ജയന്ത് പാട്ടീലും ഇതിനൊപ്പം ചേര്‍ന്നു. ഉദ്ധവും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ചര്‍ച്ചകള്‍ നടത്തി. ബംഗാള്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് എന്നിവരെല്ലാം യോഗത്തിന് എത്തി. സഖ്യത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെ നാളെ പ്രഖ്യാപിച്ചേക്കും. ലോഗോയും നാളെ പുറത്തിറക്കിയേക്കും.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില










Click it and Unblock the Notifications