ഇന്ത്യ-യുഎഇ ബന്ധം പുതിയ തലത്തിലേക്ക്; സത്യപ്രതിജ്ഞക്ക് പിന്നാലെ ജയശങ്കര്‍ യുഎഇയിലെത്താന്‍ കാരണമിത്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യു എ ഇ സന്ദര്‍ശനം അവസാനിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാഴ്ചക്കുള്ളില്‍ തന്നെ ജയശങ്കര്‍ യുഎഇയില്‍ എത്തിയത് ഗള്‍ഫ് രാജ്യവുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിന്റെ യുഎഇ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ജയശങ്കര്‍ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

ഇരുവരും ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തം (സെപ കരാര്‍) അവലോകനം ചെയ്യുകയും വാണിജ്യ-സാമ്പത്തിക സഹകരണം, ഫിന്‍ടെക്, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ ഗണ്യമായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയില്‍ ഒപ്പുവച്ച സെപ കരാര്‍ നടപ്പാക്കിയത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു എന്നാണ് പൊതുവായ വിലയിരുത്തല്‍.
വിലപിടിപ്പുള്ള ലോഹങ്ങള്‍, രത്‌നങ്ങള്‍, സ്വര്‍ണ, വജ്ര, രത്‌ന ആഭരണങ്ങള്‍, ധാതുക്കള്‍, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു പുറമെ പഴം, പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, തേയില, ഇറച്ചി, കടല്‍ വിഭവങ്ങള്‍, വസ്ത്രങ്ങള്‍, മെഷിനറി ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് യുഎഇയിലേക്ക് ഇന്ത്യ കയറ്റി അയയ്ക്കുന്നത്. പകരമായി 2021 - 2022 കാലഘട്ടത്തില്‍ യുഎഇയില്‍ നിന്ന് 2166.4 കോടി ടണ്‍ ക്രൂഡ് ഓയില്‍ മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തു
കൂടാതെ വിലപിടിച്ച ലോഹങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളും രാസ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷത്തിനകം ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കുകയാണ് സെപ കരാറിന്റെ ലക്ഷ്യം. 2020-21 കാലഘട്ടത്തില്‍ 4330 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നതെങ്കില്‍ 2021-22ല്‍ ഇത് 7287 കോടി ഡോളറായി വര്‍ധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലുകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു. പ്രാദേശിക കറന്‍സി നടപ്പാക്കല്‍ ഉള്‍പ്പെടെ ട്രേഡ് സെറ്റില്‍മെന്റ് കരാര്‍, ഇന്ത്യയുടെ റുപേ കാര്‍ഡ് സ്റ്റാക്കിനെ അടിസ്ഥാനമാക്കി യുഎഇയുടെ ആഭ്യന്തര ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ ലോഞ്ച്, അബുദാബിയില്‍ ഐഐടി ഡല്‍ഹിയുടെ കാമ്പസ് സ്ഥാപിക്കല്‍, ഫിന്‍ടെക് സഹകരണം, ഐഎംഇഇസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അതില്‍ ചിലതാണ്.
അതേസമയം കൂടുതല്‍ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് വേണ്ട ആശയങ്ങളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായാണ് വിവരം. ഇസ്രയേല്‍-ഹമാസ് യുദ്ധം മേഖലയെ എങ്ങനെ ബാധിച്ചെന്നതടക്കമുള്ള ആഗോള സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു എന്നാണ് സൂചന. അബുദാബിയിലെ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിലും ജയശങ്കര്‍ പങ്കെടുത്തു.
ലൂവ്രെ അബുദാബിയുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്് ഹിന്ദു മന്ദിറും അദ്ദേഹം സന്ദര്‍ശിച്ചു.












Click it and Unblock the Notifications