കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെംഡെസിവിർ വേണം: നാല് ലോകരാജ്യങ്ങളിൽ നിന്ന് മരുന്ന് തേടി ഇന്ത്യ, സഹായഹസ്തവുമായി യുഎസ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളോട് റെംഡെസിവിർ ആവശ്യപ്പെട്ട് ഇന്ത്യ. യുഎഇ, ബംഗ്സാദേശ്, ഉസ്ബെക്കിസ്താൻ, ഈജിപ്ച് എന്നീ രാജ്യങ്ങളിൽ നിന്നാണ് മരുന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ യുഎസ് കമ്പനി ഗിലീഡ് സയൻസസ് ഇന്ത്യ 450,000 ഡോസ് റെംഡിസിവിറാണ് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായിട്ടുള്ളത്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ ഇടപെട്ട് മരുന്ന് വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡെസിവിറിനുള്ള ആവശ്യം വലിയ തോതിൽ ഉയർന്നിരുന്നു. ഇതോടെയാണ് മരുന്നിന് രാജ്യത്ത് ക്ഷാമം നേരിടുന്നത്. ഇന്ത്യ കഴിഞ്ഞ മാസം റെംഡെസിവിറിനും വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾമുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിരുന്നു.

'ഫോണ്‍ നമ്പര്‍ ലീക്കായി, സിദ്ധാർത്ഥിന് നേരെ ബിജെപിയുടെ വധ ഭീഷണിയും തെറി വിളിയും'; മിണ്ടാതിരിക്കില്ലെന്ന് നടൻ'ഫോണ്‍ നമ്പര്‍ ലീക്കായി, സിദ്ധാർത്ഥിന് നേരെ ബിജെപിയുടെ വധ ഭീഷണിയും തെറി വിളിയും'; മിണ്ടാതിരിക്കില്ലെന്ന് നടൻ

വെള്ളിയാഴ്ചയോടെ ഇന്ത്യയിലേക്കുള്ള യുഎസിൽ നിന്നുള്ള ആദ്യ ലോഡ് ഓക്സിജൻ ഇന്ത്യയിലേക്കെത്തും. ഇന്ത്യയിൽ ലഭ്യമല്ലാത്ത അസ്ട്രാസെനേക്കയുടേയോ മറ്റ് കമ്പനികളുടെയോ വാക്സിന് വേണ്ടി ഇന്ത്യ നേരത്തെ യുഎസിനോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 pti02-16-2021-000

ഇന്ത്യ അമേരിക്കയിൽ നിന്ന് വാക്സിൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് കൊവിഡ് വാക്സിൻ ആവശ്യമാണെന്ന് നേരത്തെ രണ്ട് തവണ വ്യക്തമാക്കിയിരുന്നു. 50 മില്യൺ അസ്ട്രാസെനേക്കയുടെ വാക്സിനാണ് യുഎസിൽ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൊവിഷീൽഡ് വാക്സിനുള്ള ഫിൽട്ടർ വിതരണത്തിന് യുഎസ് അനുമതി നൽകുമെന്നാണ് കരുതുന്നത്. അതേ സമയം അന്താരാഷ്ട്ര തലത്തിൽ സഹായധനമായി ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ ഇന്ത്യ എതിർക്കില്ലെന്നാണ് സൂചന.

ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, വെന്റിലേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയ്ക്ക് നൽകാമെന്ന് സ്വിറ്റ്സർലന്ര് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെയാണ് ഇത് വിതരണം ചെയ്യുക. യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറം ഇന്ത്യയിലേക്ക് ഓക്സിജൻ കയറ്റുമതി ചെയ്യുന്നതിനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് എയർലിഫ്റ്റ് ചെയ്യും. അംഗങ്ങളായ കമ്പനികളുടെ സഹായത്തോടെ യുഎസ്ഐഎസ്പിഎപ് ഒരു ലക്ഷം ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ് ഇന്ത്യയിലേക്ക് എത്തിക്കും. വീടുകളിലും ആശുപത്രികളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും ഇവ.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

'എൽഡിഎഫ് സ്ഥാനാർത്ഥിയായ മരുമകൾക്ക് വേണ്ടി പ്രവർത്തിച്ചു';മുഹമ്മദാലിക്കെതിരെ പടയൊരുക്കം'എൽഡിഎഫ് സ്ഥാനാർത്ഥിയായ മരുമകൾക്ക് വേണ്ടി പ്രവർത്തിച്ചു';മുഹമ്മദാലിക്കെതിരെ പടയൊരുക്കം

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
PM Modi has emerged as ‘super spreader’, says IMA vice president Dr. Navjot Dahiya

English summary
India approaches Egypt, UAE, Uzbekistan, Bangladesh for Remdesivir vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X