കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കുറയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ; കാര്‍ഗോ വിമാനങ്ങള്‍ വൈകരുതെന്നും

Google Oneindia Malayalam News

ദില്ലി/ബീജിങ്: അല്‍പനാളുകള്‍ക്ക് മുമ്പ് വരെ ഇന്ത്യയും ചൈനയും തമ്മില്‍ കടുത്ത പ്രശ്‌നങ്ങള്‍ ആയിരുന്നു നിലനിന്നിരുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പല ചൈനീസ് കമ്പനികള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അനുപം ഖേറിനും മനംമാറ്റം; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്... പ്രതിച്ഛായയേക്കാള്‍ വലുതുണ്ട്അനുപം ഖേറിനും മനംമാറ്റം; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്... പ്രതിച്ഛായയേക്കാള്‍ വലുതുണ്ട്

ഡിസംബറിനകം 216 കോടി ഡോസ് വാക്‌സിനുകള്‍; കേന്ദ്രത്തിന്റെ ഉറപ്പ് ഇങ്ങനെ... ഇന്ത്യയില്‍ തന്നെ നിര്‍മിക്കുംഡിസംബറിനകം 216 കോടി ഡോസ് വാക്‌സിനുകള്‍; കേന്ദ്രത്തിന്റെ ഉറപ്പ് ഇങ്ങനെ... ഇന്ത്യയില്‍ തന്നെ നിര്‍മിക്കും

എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ചൈനയോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്. അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ വിലക്കയറ്റം കുറക്കണം എന്നാണ് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ നോക്കാം...

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

 കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇപ്പോഴും. പല അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടേയും പ്രധാന നിര്‍മാതാക്കള്‍ ചൈനയാണ്. ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഘട്ടത്തില്‍ തന്നെ പലരും ഇത്തരമൊരു വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.

കുതിച്ചുയരുന്ന വില

കുതിച്ചുയരുന്ന വില

പല മെഡിക്കല്‍ ഉപകരണങ്ങളുടേയും വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. അടിയന്തര ആവശ്യമുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് നിര്‍മാതാക്കള്‍ കുത്തനെ കൂട്ടിയരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടണം എന്നതാണ് ആവശ്യം.

കാര്‍ഗോ ഫ്‌ലൈറ്റുകള്‍

കാര്‍ഗോ ഫ്‌ലൈറ്റുകള്‍

ചൈനയില്‍ നിന്നുള്ള കാര്‍ഗോ വിമാന സര്‍വ്വീസുകളില്‍ തടസ്സം സംഭവിക്കുന്നതും അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്. കാര്‍ഗോ ഫ്‌ലൈറ്റുകളുടെ സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക് പുന:സ്ഥാപിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍സുല്‍ ജനറല്‍

കോണ്‍സുല്‍ ജനറല്‍

ഹോങ് കോങ്ങിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രിയങ്ക ചൗഹാന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സപ്ലൈ ചെയിനില്‍ തടസ്സം സംഭവിക്കാതിരിക്കുകയും വിലക്കയറ്റം ഉണ്ടാകാതിരിക്കുകയും ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്നും അവര്‍ പറയുന്നു.

നിര്‍മാതാക്കള്‍

നിര്‍മാതാക്കള്‍

അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ വില കൂട്ടുന്നത് ചൈനീസ് നിര്‍മാതാക്കള്‍ ആണ്. ഇക്കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിന് എത്രത്തോളം ഇടപെടാന്‍ ആകുമെന്ന് തനിക്ക് അറിയില്ല എന്ന് അവര്‍ പറയുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്താന്‍ സാധിച്ചാല്‍ അത് സ്വാഗതാര്‍ഹമാണെന്നും പ്രിയങ്ക ചൗഹാന്‍ അഭിമുഖത്തില്‍ പറയുന്നു.

കാര്‍ഗോ വിമാനങ്ങള്‍ക്ക് എന്തുപറ്റി

കാര്‍ഗോ വിമാനങ്ങള്‍ക്ക് എന്തുപറ്റി

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിയതോടെ ചൈനയിലെ പ്രധാന കാര്‍ഗോ സര്‍വ്വീസ് ആയ സിഷ്വാന്‍ എയര്‍ലൈന്‍സ് ഏപ്രില്‍ 16 മുതല്‍ 15 ദിവസത്തേക്ക് അവരുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതാണ് വലിയ തോതില്‍ ബാധിച്ചത്. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ളതാണ് സിഷ്വാന്‍ എയര്‍ലൈന്‍സ്.

ചെലവ് കൂടാനുള്ള കാരണം

ചെലവ് കൂടാനുള്ള കാരണം

നിലവില്‍ സ്‌പൈസ് ജെറ്റ്, ബ്ലൂ ഡാര്‍ട്ട് എന്നിവയാണ് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, ചരക്ക് വിമാനങ്ങള്‍ കാലിയായി ചൈനയിലേക്ക് പോകണം എന്നുള്ളതാണ്. പല ഉത്പന്നങ്ങള്‍ക്കും വില കൂടാനുള്ള കാരണവും ഇത് തന്നെയാണ്.

ഇടപെടലുകള്‍

ഇടപെടലുകള്‍

ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഉഭയ കക്ഷി ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ആശങ്കയില്‍ മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍... ടിപിആര്‍ ഞെട്ടിപ്പിക്കുന്ന ഉയരത്തില്‍ആശങ്കയില്‍ മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍... ടിപിആര്‍ ഞെട്ടിപ്പിക്കുന്ന ഉയരത്തില്‍

രണ്ട് ഡോസ് വാക്‌സിന്‍... രണ്ടും വെവ്വേറെ വാക്‌സിനുകള്‍ എടുത്താല്‍ എന്ത് സംഭവിക്കും? ഇതാണ് അതിന്റെ ഫലംരണ്ട് ഡോസ് വാക്‌സിന്‍... രണ്ടും വെവ്വേറെ വാക്‌സിനുകള്‍ എടുത്താല്‍ എന്ത് സംഭവിക്കും? ഇതാണ് അതിന്റെ ഫലം

ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
The corona virus is a nuclear organism, so it has the right to live just like us: BJP MLA

English summary
India asks China to stop price hikes of Medical Supplies and to restore Cargo Flights frequency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X