Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രനേട്ടം; ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി കരാറിന് അംഗീകാരം

ദില്ലി: 41 വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന് വിരാമമിട്ട് ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി കരാറിന് അംഗീകാരമായി. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ ഒപ്പുവെച്ചതോടെയാണിത്. ഇതോടെ 500 ഏക്കര്‍ സ്ഥലത്തെ ഏകദേശം 51 ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ചേര്‍ക്കപ്പെടും. ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വവും ജോലിയും നല്‍കാനും തീരുമാനമായിട്ടുണ്ട്. കരാര്‍ പ്രകാരം 10000 ഏക്കര്‍ സ്ഥലം ബംഗ്ലാദേശിനും ലഭിക്കും.

മനുഷ്യക്കടത്ത് തടയാനും, ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മറ്റുമുള്ള 20 കരാറുകളും ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് പുതിയ നാഴികക്കല്ലാണ് കരാറുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.

modi-hasina

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ റിലയന്‍സ് പവറും, അദാനി ഗ്രൂപ്പും ബംഗ്ലാദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഏജന്‍സിയുമായി 32.,000 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു. പ്രധാനമന്ത്രിയും മമതാ ബാനര്‍ജിയും ചേര്‍ന്ന് പുതിയ ബസ് സര്‍വീസ് ഫ് ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് കരാറുകളെന്ന് മോദി പ്രതികരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കരാറുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+