കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരിൽ പരീക്ഷണം ആരംഭിച്ച് ഇന്ത്യയുടെ 'കൊവാക്സിൻ', പ്രതീക്ഷയോടെ ഫലം കാത്ത് രാജ്യം

Google Oneindia Malayalam News

ദില്ലി: ഇതിനകം തന്നെ ലോകമെമ്പാടുമുളള 6 ലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത് കഴിഞ്ഞിട്ടുണ്ട് കൊവിഡ് എന്ന മഹാമാരി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കവിഞ്ഞിരിക്കുന്നു. അതിനിടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമായത് ലോകത്തിനാകെ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

Recommended Video

cmsvideo
India begins clinical trial of Covid 19 vaccine called Covaxin | Oneindia Malayalam

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുളള ശ്രമങ്ങളിലാണ് ഇന്ത്യയും. ഇന്ത്യ നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ മനുഷ്യരില്‍ ആദ്യഘട്ട പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 375 വളണ്ടിയര്‍മാരിലാണ് കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇവര്‍ 18നും 55നും ഇടയില്‍ പ്രായമുളള ആരോഗ്യവാന്മാരായ വ്യക്തികളാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

covid

വാക്‌സിന്‍ കുത്തി വെച്ചതിന് ശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷിച്ച ആളുകളില്‍ രോഗപ്രതിരോധ ശക്തി കൂടിയതായും ശരീരത്തിന്റെ കൂടുതല്‍ ശ്വേത രക്താണുക്കളും ആന്റി ബോഡികളും ഉല്‍പ്പാദിപ്പിക്കപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. ഈ വാക്‌സിന്‍ പരീക്ഷണം നടത്തിയത് 1077 പേരിലാണ്.രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേരില്‍ വാക്‌സിന്‍ പരീക്ഷിക്കും.

രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!

ഇന്ത്യയുടെ കൊവാക്‌സിന്റെ മനുഷ്യരിനെ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലം മൂന്ന് മാസത്തിനുളളില്‍ അറിയാന്‍ സാധിക്കും. ആദ്യ ഘട്ടത്തിന് ശേഷം രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. രണ്ടാം ഘട്ടത്തില്‍ 750 പേരിലും മൂന്നാം ഘട്ടത്തില്‍ അതിലും കൂടിയ എണ്ണം ആളുകളിലും വാക്‌സിന്‍ പരീക്ഷിക്കും. 12 മുതല്‍ 65 വയസ്സ് വരെ പ്രായം ഉളളവരിലാണ് രണ്ടാം ഘട്ടത്തില്‍ കൊവാക്‌സിന്‍ പരീക്ഷിക്കുക. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് കൊവാക്‌സിന്‍ ഐസിഎംആര്‍ വികസിപ്പിച്ചെടുക്കുന്നത്. കൊവാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കടന്ന് ഡിസിജിഐയുടെ അംഗീകാരം നേടിയിട്ടുണ്ട്.

English summary
India begins clinical trial of Covid 19 vaccine called Covaxin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X