കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിഞ്ച് പോലും വിട്ടുവീഴ്ചയില്ല, പാഗോംങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന പിന്മാറ്റമെന്ന് രാജ്നാഥ് സിംഗ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. പാഗോംങ് തെക്കന്‍ തീരത്ത് നിന്ന് ഇന്ത്യയുടേയും ചൈനയുടേയും സേനകള്‍ പിന്മാറാന്‍ ധാരണ ആയതായി രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു.

Recommended Video

cmsvideo
പാഗോംങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന പിന്മാറ്റമെന്ന് രാജ്നാഥ് സിംഗ് | Oneindia Malayalam

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്കും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കും പിന്മാറും. വടക്കന്‍ തീരത്ത് നിന്നുളള സേനാ പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരും. 48 മണിക്കൂറിനുളളില്‍ ഇരുരാജ്യങ്ങളുടേയും കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച നടത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യ ഒരിഞ്ച് വെട്ടുവീഴ്ച പോലും ചെയ്തിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

rs

മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യ ശക്തമാ നിലപാട് സ്വീകരിച്ചത്. ഒന്ന് നിയന്ത്രണരേഖ കൃത്യമായി പാലിക്കുക എന്നതാണ്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഏകപക്ഷീയമായ നീക്കം ഇരുഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നതാണ് രണ്ടാമത്തേത്. എല്ലാ ഉഭയകക്ഷി ധാരണകളും പൂര്‍ണമായും പാലിക്കണം എന്നതാണ് മൂന്നാമത്തേത് എന്നും രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. നയതന്ത്ര തലത്തിലെ ചര്‍ച്ചകളില്‍ പുരോഗമനമുണ്ടാകുമ്പോള്‍ മാത്രമേ പാംഗോങ് മേഖലയിലെ ഫിംഗര്‍ പ്രദേശത്ത് പട്രോളിംഗ് ആരംഭിക്കുകയുളളൂ.

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട വ്യക്തി ആയാലും ദേശീയ സുരക്ഷയുടെ വിഷയം വരുമ്പോള്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. നിയന്ത്രണരേഖയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യ എക്കാലവും ഉഭയകക്ഷി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ചൈനയുമായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

English summary
India-China agreed for disengagement along Pangong lake, Says Rajnath Singh in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X