കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; നിയന്ത്രണ രേഖയില്‍ പുനസംഘടിച്ച് ഇന്ത്യന്‍ സൈന്യം

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പുനസംഘടിച്ചു. ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് സമീപം ചൈന തങ്ങളുടെ സൈനികര്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് ആര്‍മിയുടെ പിരിച്ചുവിടല്‍ ഇനിയും നടക്കാത്ത മേഖലകളിലെ സേനയുടെ അളവ് വേണ്ടത്ര മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അവകാശവാദങ്ങളുടെ പവിത്രത ഉറപ്പാക്കിക്കൊണ്ട് തന്നെ സൈനികര്‍ ചൈനീസ് സൈനികരുമായി സമാധാനപരവുമായ രീതിയില്‍ ഇടപെടുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

india

നിയന്ത്രണ രേഖയിലെ (എല്‍എസി) ഒന്നിലധികം പ്രദേശങ്ങളില്‍ ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാന്‍ ചൈന നടത്തുന്ന ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികള്‍ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. സുസ്ഥിരമായ കൂട്ടായ ശ്രമങ്ങള്‍ക്ക് ശേഷം, പല സ്ഥലങ്ങളിലും പിരിച്ചുവിടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വടക്കന്‍ അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും വികസനം സമഗ്രവുമായ രീതിയില്‍ നടക്കുന്നുണ്ട്, റോഡുകള്‍, എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കുന്നതിനുള്ള തുരങ്കങ്ങള്‍, നാല് തന്ത്രപ്രധാനമായ റെയില്‍വേ ലൈനുകള്‍, ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള അധിക പാലങ്ങള്‍ നവീകരണം. നിര്‍ണ്ണായകമായ ഇന്ത്യ-ചൈന അതിര്‍ത്തി റോഡുകളിലെ പാലങ്ങളുടെ നവീകരണം, ഇന്ധനം, ആയുധങ്ങള്‍ എല്ലാം സംഭരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

അതേസമയം, കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയിരുന്നു. ചൈനീസ് സിവില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ നടപടികള്‍ കൊണ്ടെന്നും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന യാഥാര്‍ത്ഥ്യം ഇല്ലാതാക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം ഭൂപടത്തിലാണ് അരുണാചല്‍ പ്രദേശിലെ 15 ഓളം സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയത്. ഇത് രണ്ടാമത്തെ തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത്.

English summary
India-China Boarder Issue; Indian Army reorganizes along the Line of Control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X