അതിർത്തിയിൽ ഇന്ത്യ കടന്നു കയറി, സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈന
ദില്ലി; അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ചൈന. കടന്നുകയറ്റം നടത്തിയത് ഇന്ത്യയാണെന്നും ഇന്ത്യ തങ്ങളുടെ സൈനികരെ പിൻവലിക്കാൻ തയ്യാറാകണെന്നുമാണ് ചൈനയുടെ ഇപ്പോഴത്തെ വാദം. കിഴക്കൻ ലഡാക്കിൽ പാങ് ഗോങ് തടകത്തിന് സമീപം ഇന്തോ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം.

അതിർത്തി സംരക്ഷിക്കുമെന്ന് ചൈന
ഇന്ത്യൻ സൈന്യം തിങ്കളാഴ്ച അതിർത്തി കടന്ന് 4,200 മീറ്റർ (13,500 അടി) തടാകമായ പാങ് ഗോങ് തടാകത്തിന് സമീപം കടന്നുകയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ചൈനീസ് സൈന്യം ആരോപിച്ചു. അതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ചൈന സ്വീകരിക്കുമെന്നും സൈന്യം വിശദീകരിച്ചു. അതേസസമയം അതിർത്തിയിൽ ഇപ്പോഴും ചൈന പ്രകോപനം തുടരുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ചൈനയുടെ ഹെലിപോർട്ട്
ഇന്ത്യ-ചൈന-ഭൂട്ടാൻ ട്രൈ ജങ്ഷനിൽ ദോക് ലാ പാസിൽ നിന്നും 100 കിലോമീറ്റർ അകലെ ചൈന നിർമ്മിക്കുന്ന ഹെലിപോർട്ടിന്റെ ചിത്രങ്ങൾ ഡെട്രെസ്ഫ എന്ന ഓപ്പണ്‍ സോഴ്സ് ഇന്റലിജെൻസ് പുറത്തുവിട്ടിരുന്നു. ഡോക്‌ലാം, സിക്കിം മേഖലകളിലെ തര്‍ക്ക അതിര്‍ത്തിയുടെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് പുതിയ വ്യോമ പ്രതിരോധ നിലകളോട് ചേര്‍ന്നാണ് ചൈന ഹെലിപോര്‍ട്ട് നിര്‍മ്മിക്കുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങൾ
ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് മിസൈൽ സൗകര്യങ്ങൾ വികസിപ്പിക്കുന്ന രണ്ട് സൈറ്റുകളിൽ നിന്ന് ഈ ഹെലിപോർട്ട് ഏതാണ്ട് തുല്യമാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഈ രണ്ട് സൈറ്റുകളും സിക്കിം സ്റ്റേറ്റിന് എതിർവശത്തുള്ള സംശയാസ്പദമായ റഡാർ സൈറ്റുകൾ എന്ന കണക്കാക്കുന്ന സ്ഥലത്താണ്.
Recommended Video

ഏത് കാലാവസ്ഥയിലും
മെയ് 9 ന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനികർ ഏറ്റുമുട്ടിയ നകുലാ പാസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയും 2017 ൽ ഇന്തോ-ചൈന സൈന്യം ഏറ്റുമുട്ടിയ ദോക്ലാമിന് സമീപത്തുമാണെന്നാണ് റിപ്പോർട്ട്. ഡോക്‌ലയില്‍ നിന്നും നകുലയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് ഹെലിപോർട്ട് നിർമ്മിക്കുന്നതിലൂടെ ഏത് കാലവസ്ഥയിലും പ്രദേശത്ത് നിന്ന് പ്രവർത്തിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യ-ചൈന സംഘർഷം
ചൈനീസ് സൈന്യം അതിർത്തിയിൽ കടന്ന് കയറി പ്രകോപനം സൃഷ്ടിച്ചുവെന്നും ഇന്ത്യൻ സൈന്യം നീക്കത്തെ തടഞ്ഞുവെന്നും തിങ്കളാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ പാങ് ഗോങ് തടാകത്തിന് സമീപത്താണ് ചൈന കടന്നു കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. 200 ഓളം സൈനീകരാണ് ചൈനയുടെ ഭാഗത്ത് ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ചൈന ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബന്ധം വഷളായത്
ജൂൺ 3 ന് ഗാൽവൻ അതിർത്തിയിൽ ഇന്തോ-ചൈന സൈനികർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഏറ്റുമുട്ടലിൽ ചൈനയ്ക്കും ആൾനാശം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. അതേസമയം അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ചൈനയുടെ 35 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications