Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 24 മണിക്കൂറിനിടെ 956 മരണം..2,09,918 പുതിയ കൊവിഡ് രോഗികൾ

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,09,918 പേർക്ക്. കഴിഞ്ഞ ദിവത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനം കുറവാണ് ഉണ്ടായത്. 956 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,95,050 ആയി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ കേരളത്തിൽ നിന്നുള്ള 374 മരണങ്ങൾ കൂട്ടിച്ചേർത്തതോടെയാണ് ഇത്.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 18,31,268 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.43 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,62,628 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,89,76,122 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.37 %. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,31,198 പരിശോധനകൾ നടത്തി. ആകെ 72.89 കോടി (72,89,97,813) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

 covid-1635078500-1643546181.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 15.75 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.77 ശതമാനമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഞായറാഴ്ച കേരളത്തില്‍ 51,570 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 3,54,595 പേരാണ്. 55,74,535 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട് .

മഹാരാഷ്ട്രയിൽ 22,444 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 77,05,96 ആയി. ദില്ലിയിൽ 3674 കേസുകളും സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രി | Oneindia Malayalam

    കഴിഞ്ഞ 24 മണിക്കൂറിൽ 28 ലക്ഷത്തിലധികം (28,90,986) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 166.03 കോടി (1,66,03,96,227) കടന്നു. 1,81,83,260 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

    കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 164.59 കോടിയിലധികം (1,64,59,69,525) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.12.38 കോടിയിൽ അധികം (12,38,35,511) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+