• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിമാസം 23 കോടി ഡോസ് വാക്സിൻ വീതം; വാക്സിനേഷനിൽ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവ

ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസിൽ നിന്നും രക്ഷ നേടുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഓരോ രാജ്യവും. പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും ഇപ്പോൾ പ്രാധാന്യം നൽകുന്നതും ജനങ്ങൾക്ക് എത്രയും വേഗം വാക്സിൻ വിതരണം ചെയ്യാനുമാണ്. ഇന്ത്യയിലും വാക്സിനേഷൻ പുരോഗമിക്കുകയാണ്. എന്നാൽ വലിയൊരു വിഭാഗം ജനസംഖ്യയെ പൂർണമായും വാക്സിനേറ്റഡ് ആക്കാൻ നിരവധി പ്രതിസന്ധികളാണ് രാജ്യത്തിന് മുന്നിലുള്ളത്.

2021 ജനുവരി 16നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. പ്രാദേശികമായി നിർമിക്കുന്ന പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രെനക കോവിഷീൽഡും ഭാരത് ബയോടെക്കിന്റ് കോവാക്സിനുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. മെയ് മാസം അവസാനിക്കുമ്പോൾ വാക്സിൻ വിതരണത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വാക്സിനേഷന്റെ വേഗത കൂട്ടിയ സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ ജനസംഖ്യയിലെ മുതിർന്നവർക്കെങ്കിലും വാക്സിൻ വിതരണം പൂർത്തിയാക്കാമെന്നാണ് കരുതുന്നത്.

എന്നാൽ അത് അത്ര എളുപ്പമാകില്ല. ഇത്തരത്തിൽ സാർവത്രിക വാക്സിനേഷന് മൂന്ന് കാര്യങ്ങളാണ് സർക്കാർ ഉറപ്പുവരുത്തേണ്ടത്. വാക്സിൻ ലഭ്യത, താങ്ങാവുന്ന വില, വിതരണത്തിനുള്ള സാഹചര്യം. 12.5 കോടി ആളുകൾക്ക് രണ്ടാം ഡോസും ആകെ 73.1 കോടി ആളുകൾക്ക് രണ്ട് ഡോസുകളും വിതരണം ചെയ്യണമെങ്കിൽ രുന്ന ഏഴു മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് കുറഞ്ഞത് 159 കോടി ഡോസ് വാക്സിൻ ആവശ്യമാണ്. വേസ്റ്റേജ് കൂടെ ഉൾപ്പെടുത്തിയാൽ ഇന്ത്യ 164 കോടി ഡോസുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

മെയ് വരെ ഇന്ത്യ പ്രതിമാസം ശരാശരി അഞ്ച് കോടി ഡോസുകൾ നൽകിയിരുന്നു; അടുത്ത ഏഴുമാസത്തേക്ക് പ്രതിമാസം ശരാശരി 23 കോടി ഡോസുകൾ നൽകാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. വാക്സിനുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ, അവയുടെ ഇറക്കുമതിയോടൊപ്പം ഉൽപാദനവും വിപുലീകരിക്കേണ്ടതുണ്ട്. വാക്‌സിനുകളുടെ ഉൽപാദനത്തിന്റെ ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.

ഭാരത് ബയോടെക്കിന്റെ വാക്സിൻ നിർമാണത്തിന് നേരത്തെ തന്നെ സർക്കാർ കൂടുതൽ കമ്പനികളെ ക്ഷണിച്ചിരുന്നു. മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പടെ ഇതിനായി ചില കമ്പനികൾ രംഗത്തു വന്നിട്ടുണ്ട്. ഇതിനെല്ലാം പുറമെ റഷ്യൻ വാക്സിനായ സ്പുടിനിക്കും സർക്കാർ അംഗീകരിച്ചു.

ആനകള്‍ക്ക് കൊറോണ രോഗമുണ്ടോ? തമിഴ്‌നാട്ടിലെ മധുമലൈ ടൈഗര്‍ റിസര്‍വിലെ എല്ലാ ആനകളിലും പരിശോധന- ചിത്രങ്ങള്‍ കാണാം

മെയ് മാസം വരെ 16.8 കോടി പൗരന്മാർക്ക് വാക്സിൻ വിതരണം ചെയ്തതായാണ് കണക്കുകൾ പറയുന്നത്. ഇതിൽ 4.3 കോടി ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 2021ൽ ഇന്ത്യയുടെ ജനസംഖ്യ 136.3 കോടിയാണെന്നാണ് കരുതുന്നത്. അതനുസരിച്ച് ജനസംഖ്യയുടെ 12% പേർക്ക് മാത്രമാണ് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുള്ളത്, അവരിൽ 3% പേർക്ക് മാത്രമാണ് രണ്ട് ഡോസുകളും ലഭിച്ചത്. 2021 അവസാനത്തോടെ രാജ്യത്തെ എല്ലാ മുതിർന്നവർക്കും കുത്തിവയ്പ്പ് നടത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 18 വയസ്സിന് താഴെയുള്ള കുട്ടികളെയും ചെറുപ്പക്കാരെയും കുത്തിവെക്കുന്നില്ലെങ്കിലും വലിയൊരു അളവിൽ വാക്സിൻ ഡോസുകൾ ലഭ്യമാകേണ്ടതുണ്ട്.

സൂര്യകാന്തി പൂക്കൾക്കിടയിൽ സൗന്ദര്യം വിരിയിച്ച് മൗനി റോയി; ക്യൂട്ട് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

cmsvideo
  Washington state to allow free p0t with vaccine
  ശ്രീമതി മീനാക്ഷി ലേഖി
  Know all about
  ശ്രീമതി മീനാക്ഷി ലേഖി

  English summary
  India covid vaccination challenges before country for a universal vaccination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X