ഇന്ത്യ- ജിസിസി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച; ഉടൻ പുനരാരംഭിക്കുമെന്ന സൂചനയുമായി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ആരംഭിക്കാൻ ജി സി സി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു എ ഇയ്ക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള കാരാർ അധികം വൈകാതെ യാഥാർത്ഥ്യം ആകുമെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ജി20 ഉച്ചകോടി നടക്കാനിരിക്കെ ഗൾഫ് രാജ്യങ്ങളുമായി അടുത്ത വാണിജ്യ ബന്ധം രൂപപ്പെടുത്താനുള്ള നീക്കത്തിലാണെന്നും കേന്ദ്രം സൂചന നൽകി.
'ഇന്ത്യയും യുഎഇയും തമ്മിലുള്ള വിശ്വാസമാണ് എഫ്‌ടിഎ കരാർ ഒപ്പിടുന്നതിൽ പ്രധാന പ്രേരകങ്ങൾ,' എന്നാണ് ഡബ്ല്യുടിഒയുടെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് ചെയർമാനും യുഎഇ വിദേശ വ്യാപാര സഹമന്ത്രിയുമായ ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞത്.

"യുഎഇയുടെയും ഇന്ത്യയുടെയും പങ്കാളിത്തം വലിയ ചിത്രത്തിലേക്ക് ആണ് നോക്കുന്നത്, നമ്മൾ നമ്മുടെ ആളുകളെയും നമ്മുടെ ഇരു രാജ്യങ്ങൾക്കും എങ്ങനെ കൂടുതൽ മൂല്യം വർദ്ധിപ്പിക്കാം എന്നതിനെയും നോക്കുന്നു. ചെറിയ കാര്യങ്ങൾ വലിയ ചിത്രത്തെ തടയാൻ ഞങ്ങൾ അനുവദിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സുതാര്യതയും വിശ്വാസവുമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള എഫ്‌ടിഎ ഒപ്പിടുന്നതിലെ പ്രധാനികൾ," ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.
അതേസമയം, യു എ ഇയുമായുള്ള സമഗ്ര സാമ്പത്തിക കരാറിലൂടെ കൈവന്ന നേട്ടം ആണ് മറ്റു ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യയുമായി കൂടുതല്‍ അടുപ്പിക്കാന്‍ പ്രേരണ ആയതെന്നും എല്ലാ മേഖലകളിലേക്കും ഗൾഫിൽ നിന്ന് വലിയ തോതിലുള്ള നിക്ഷേപമാണ് വരുന്നതെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.
2006 മുതല്‍ 2008 വരെയുള്ള കലയളവില്‍ വാണിജ്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു, എന്നാൽ പിന്നീട് ചർച്ച മെല്ല നിലച്ചു. എന്നാൽ കഴിഞ്ഞ വർഷം യുഎഇയുമായി സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതോടെ മറ്റ് ഗൾഫ് രാജ്യങ്ങളും മുന്നോട്ട് വന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു.












Click it and Unblock the Notifications