കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത ആശങ്ക; പ്രതിദിന രോഗികളുടെ എണ്ണത്തിൽ യുഎസിനേയും ബ്രസീലിനേയും മറികടന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ കൊവിഡ് കേസുകൾ അതിരൂക്ഷം. പ്രതിദിനം ഏറ്റവും ഉയർന്ന കേസുകളും ഏറ്റവും കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. കൊവിഡ് രൂക്ഷമായ യുഎസിനേയും ബ്രസീലിനേയും തള്ളി ശനി, ഞായർ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് ദിവസങ്ങളിൽ രാജ്യത്ത് 1,84,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച 94,000 കേസുകളും ശനിയാഴ്ച 90,000 കേസുകളും ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം യുഎസിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആകെ 73,202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 45,805 കേസുകളും., വേൾഡോ മീറ്റർ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1133 പേർക്കാണ് ജീവഹാനി സംഭവിച്ചത്. യുഎസിൽ 286 പേരും ബ്രസീലിൽ 315 പേരുമാണ് മരിച്ചത്.

 xcoronavirus30-158

ഇന്നലെ മാത്രം രാജ്യത്ത് 75,809 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 42,80,423 ആയി.മരിച്ചവരുടെ എണ്ണം 72,775 ആയി.8,83,697 പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് 1.33 കോടി കൊവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യമന്ത്രലായം വ്യക്തമാക്കി.

നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5 കോടിയോട് (4,95,51,507) അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,20,362 പരിശോധനകളാണ് നടത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,33,33,904 ടെസ്റ്റുകളാണ് നടത്തിയത്.

Recommended Video

cmsvideo
Clinical Trials Of Sputnik V Coronavirus Vaccine To Begin This Month | Oneindia Malayalam

'ടെസ്റ്റിങ് ഓണ്‍ ഡിമാന്‍ഡ്' പരിപാടിക്കും കേന്ദ്രം രൂപംനല്‍കി. പരിശോധന വര്‍ധിപ്പിക്കാനായി പരിശോധനാരീതികള്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആഗസ്ത് 3-ാം വാരത്തില്‍ പ്രതിദിനം 7 ലക്ഷം ടെസ്റ്റുകള്‍ എന്നതില്‍ നിന്ന് സെപ്റ്റംബര്‍ ഒന്നാം വാരമായപ്പോഴേക്കും പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ വരെ എന്ന നിലയിലേയ്ക്ക് രാജ്യം എത്തിച്ചേർന്നതായും മന്ത്രാലയം അറിയിച്ചു.

കടുത്ത ആശങ്ക; യുഎസിനേയും ബ്രസീലിനേയും മറികടിന്ന് ഇന്ത്യ;പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്കടുത്ത ആശങ്ക; യുഎസിനേയും ബ്രസീലിനേയും മറികടിന്ന് ഇന്ത്യ;പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

ജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വംജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വം

 കൊല്ലുമെന്ന് കത്തെഴുതി അയൽക്കാരെ അറിയിച്ചു, പത്തനംതിട്ടയിൽ 92കാരിയെ സഹായി കഴുത്തറുത്ത് കൊന്നു കൊല്ലുമെന്ന് കത്തെഴുതി അയൽക്കാരെ അറിയിച്ചു, പത്തനംതിട്ടയിൽ 92കാരിയെ സഹായി കഴുത്തറുത്ത് കൊന്നു

English summary
India has a huge increase in the number of patients on single day,surpassing the US and Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X