ആര്‍സിഇപി; ചൈന വിജയിച്ചിരിക്കാം, പക്ഷേ ഇന്ത്യക്ക് പിന്മാറാന് നിരവധി കാരണങ്ങളുണ്ട്
ദില്ലി: ആര്‍ഇസിപി കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാനുള്ള ശ്രമമാണ് ചൈന നടത്തുന്നുന്നത്. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നടന്ന ഉച്ചകോടിയില്‍ വെച്ചാണ് കരാറില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള തിരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇതോടെ ഏഷ്യന്‍ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ഉഭയകക്ഷി വാണിജ്യത്തിനുള്ള സാധ്യതയാണ് ഇന്ത്യ തേടുന്നത്.

പ്രധാനമായും ഓസ്ട്രേലിയ, ജപ്പാന്, ഇന്തോനേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറില്‍ എത്തിയേക്കും. അതേസമയം ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇനിയും തുടരും. ഏഷ്യന്‍ മേഖലയില്‍ യുഎസുമായി ചേര്‍ന്നുള്ള ഉഭയകക്ഷി വാണിജ്യ കരാറുകളുകളാകും ഇന്ത്യ ഒപ്പ് വെച്ചേക്കുക.
ചൈനീസ് താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ആര്‍സിഇപി കരാറില്‍ ഇന്ത്യ അംഗമാകാന്‍ ജപ്പാന് ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇത് സംബന്ധിച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം കരാര്‍ സംബന്ധിച്ച് നിരവധി ആശങ്കള്‍ ഇന്ത്യ ഉയര്‍ത്തിയിരുന്നെങ്കിലും ഒന്നില്‍ പോലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല.ഇതോടെയാണ് ഇന്ത്യയുടെ താത്പര്യങ്ങള്‍ ബലികഴിപ്പിക്കാനാകില്ലെന്ന നിലപാട് ഉച്ചകോടിയില്‍ പ്രധാനമന്ത്രി അറിയിച്ചത്.
ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റി. കരാറിന്റെ 29ാം റൗണ്ട് ചര്ച്ചയ്ക്കിടെയായിരുന്നില്ല ഇന്ത്യ പിന്മാറേണ്ടിയിരുന്നത്. അതിന് മുന്‍പേ തന്നെ ഇന്ത്യ എതിര്‍പ്പ് അറിയിക്കണമായിരുന്നു, പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ ഭാഗമാകാന്‍ തയ്യാറായ പതിനഞ്ച് രാജ്യങ്ങള്‍ക്കും ചൈനയുടെ നിര്‍ദ്ദേശങ്ങളോട് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറിലൂടെ രാജ്യത്തെ വിപണി ചൈന കീഴടക്കിയേക്കുമെന്ന നിഗമനമാണ് കരാറില്‍ നിന്നും പുറത്തുവരാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന. ജപ്പാന്, ന്യൂസിലാന്റ്, ഓസ്ട്രേലിയ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കുകയാണ് ആര്‍ഇസിപി കരാറിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കരാറിന് അന്തിമ രൂപം നല്‍കുക.
ഗ്യാസ് ചേംബറായി ദില്ലി, ശ്വാസംമുട്ടി ജനങ്ങൾ, അന്തരീക്ഷ മലിനീകരണം രൂക്ഷം, കടുത്ത നടപടികളുമായി സർക്കാർ
'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications