വീണ്ടും ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകള്‍; ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം ആദ്യത്തെ ചര്‍ച്ച
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ പശ്ചിമ സെക്ടറിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടുണ്ട്.

ദില്ലി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ഇന്ത്യ-ചൈന ചര്‍ച്ചകള്‍. നയതന്ത്ര തലത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രദേശങ്ങളിലാണ് ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയത്. തുറന്ന ചര്‍ച്ചകളാണ് ഇന്ത്യയും ചൈനയും നടത്തിയത്. പക്ഷേ ചര്‍ച്ചയില്‍ സമവായമുണ്ടായിട്ടില്ല.
കാര്യമായ തീരുമാനങ്ങളും എടുത്തിട്ടില്ല. നിലവിലുള്ള ഉഭയകക്ഷി പ്രോട്ടോക്കോളുകള്‍ പ്രകാരമാണ് ചര്‍ച്ചകള്‍ നടന്നതെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം പോസിറ്റീവായ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായെന്നാണ് ചൈന വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ചര്‍ച്ചയില്‍ പുരോഗതി ുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗാല്‍വാന്‍ അടക്കം നാലിടത്ത് നിന്ന് അതിര്‍ത്തി സൈന്യത്തെ പിന്‍വലിക്കാനാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുന്നത്. എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം പലയിടത്തായി ഉണ്ടെന്നാണ് കണ്ടെത്തല്‍.
ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഡബ്ല്യുഎംസിസി 2012ലാണ് നിലവില്‍ വന്നത്. ഇത് അതിര്‍ത്തിയില്‍ സമാധാനവും, സംയമനവും പാലിക്കുന്നതിന് വേണ്ടിയുള്ളതാണ്.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ പശ്ചിമ സെക്ടറിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. ഇത് സമാധാനം പുനസ്ഥാപിക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഏറ്റവും നേരത്തെ തന്നെ നടത്താമെന്നാണ് വിലയിരുത്തല്‍. സൈനിക-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
പരസ്പരമുള്ള ധാരണകള്‍, പാലിച്ച് സമയവായത്തിലെത്തിയെന്നും, അതിര്‍ത്തിയില്‍ സാഹചര്യം സാധാരണ നിലയില്‍ ആക്കാനാണ് ശ്രമമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സംഘത്തെ വിദേശ കാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഷില്‍പാലക് ആംബുലെയാണ് നയിച്ചത്. അതേസമയം ചൈനീസ് സംഘത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് ദ ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഹോങ് ലിയാങാണ് നയിച്ചത്.
ചൈനയുടെ വിദേശ കാര്യ സഹ മന്ത്രി ഹുവാ ചുന്‍യിങിനെ ആംബുലെ വിളിക്കുകയും ചെയ്തു. ഡിസംബര്‍ 30ന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നും പ്രധാന വിഷയങ്ങളിലൊന്നും സമവായമുണ്ടായിരുന്നില്ല.
ഡബ്ല്യുഎംസിസി യോഗം ബെയ്ജിങില്‍ നടക്കുന്നുണ്ട്. അത് ഇതോടെ നിര്‍ണായകമാകും. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ദില്ലിയില്‍ നടക്കുന്നതിന് ഒരാഴ്ച്ച മുമ്പാണ് ഈ യോഗം നടക്കുക. ാേ












Click it and Unblock the Notifications