• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് മറ്റൊരു മന്‍മോഹന്‍സിംഗിന് ആവശ്യമുണ്ട്; ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനല്ലെന്നും ശരദ് പവാര്‍

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനക്കെതിരെ തിരിഞ്ഞ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യക്ക് പാക്കിസ്ഥാനേക്കാള്‍ വലിയ ഭീഷണിയാണ് ചൈനയെന്ന് ശരദ് പവാര്‍ പറഞ്ഞു. ചൈനയുടെ സൈനിക ശക്തി ഇന്ത്യയേക്കാള്‍ പതിന്മടങ്ങ് വലുതാണെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായിരുന്ന ശരദ് പവാര്‍ പറഞ്ഞു. ശിവസേന മുഖപത്രമായ സാമനക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്റെ പരാമര്‍ശം.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി രാജാക്കാട് സ്വദേശി

പാക്കിസ്ഥാനെ ഭയപ്പെടേണ്ട

പാക്കിസ്ഥാനെ ഭയപ്പെടേണ്ട

'നമ്മള്‍ ഒരു ശത്രുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിത്രം പാക്കിസ്ഥാന്റേതാണ്. പക്ഷെ പാക്കിസ്ഥാനെ നമ്മള്‍ ഭയപ്പെടേണ്ട. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തിയും കാഴ്ച്ചപ്പാടും ചൈന നേടിയിട്ടുണ്ട്. ' ശരദ് പവാര്‍ പറഞ്ഞു.

ചൈന ഇന്ത്യക്ക് ഭീഷണി

ചൈന ഇന്ത്യക്ക് ഭീഷണി

ചൈന ഇന്ത്യക്ക് വലിയ ഭീഷണിയാണ്. അവര്‍ വലിയ സാമ്പത്തിക ശക്തിയാണ്. സഹവര്‍ത്തിത്വത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാത്രം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ചിന്‍പിങുമായുള്ള കൂടികാഴ്ച്ചയെ പരാമര്‍ശിച്ചുകൊണ്ടാണ് ശരദ് പവാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

വലിയ വിലകൊടുക്കേണ്ടി വരും

വലിയ വിലകൊടുക്കേണ്ടി വരും

ചര്‍ച്ചയിലൂടേയും നയതന്ത്രത്തിലൂടേയും ചൈനക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രം ശ്രമിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു. ഗാല്‍വന്‍ താഴ്വരയില്‍ വെച്ച് ഇന്ത്യ-ചൈനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചും ശരദ് പവാര്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയമില്ലെന്ന് പറയുമ്പോള്‍ നമുക്കവരോട് ഏറ്റുമുട്ടാന്‍ സാധിക്കുമെന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ പ്രതികാരം ചെയ്യുമ്പോള്‍ നമ്മള്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും. ശരദ് പവാര്‍ പ്രതികരിച്ചു,

മോദി പ്രധാനമന്ത്രിയായപ്പോള്‍

മോദി പ്രധാനമന്ത്രിയായപ്പോള്‍

മോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ പശുപതിനാഥ് ക്ഷേത്രത്തില്‍ പ്രര്‍ത്ഥന നടത്താനായി നേപ്പാളിലേക്ക് പോയി. അവിടെ വെച്ച് മോദി നേപ്പാളിനെ പുകഴ്ത്തി സംസാരിച്ചു. ഇത് ഇന്ത്യയുടെ സുഹൃത്തും ആദ്യത്തെ ഹിന്ദു രാഷ്ട്രമാണെന്നും വിശേഷിപ്പിച്ചു. ഇപ്പോള്‍ നേപ്പാള്‍ നമ്മോടൊപ്പമല്ല. ചൈനയുടെ ഭാഗത്താണ്. ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്തു. എന്നാല്‍ ഇപ്പോള്‍ ചൈനയുമംായി കരാര്‍ ഒപ്പിട്ടുവെന്നും ശരദ് പവാര്‍ പറഞ്ഞു.

നെഹ്‌റുവിന്റെ കാലത്ത്

നെഹ്‌റുവിന്റെ കാലത്ത്

ചൈന നമ്മുടെ അയര്‍ രാജ്യങ്ങളെയെല്ലാം അവരുടെ ഒപ്പമാക്കി. ഇത് സമകാലീനമായി സംഭവിച്ച കാര്യങ്ങളാണ്. എന്നാല്‍ നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യാ-ചൈന ബന്ധം ഊഷ്മളമായിരുന്നു. ചൈന ഒരു ശക്തിയായി വളരുമെന്ന വീക്ഷണെ നെഹ്‌റുവിനുണ്ടയിരുന്നു. അതിനാല്‍ ഇന്ത്യ ഇവരുമായി മികച്ച ബന്ഘം പുലര്‍ത്തണമെന്നുമായിരുന്നു നെഹ്‌റുവിന്റെ കാഴ്ച്ചപാട്.

ധനമന്ത്രിയായിരുന്നപ്പോള്‍

ധനമന്ത്രിയായിരുന്നപ്പോള്‍

മന്‍മോഹന്‍ സിംഗ് കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കിയെന്നും ശരദ് പവാര്‍ പപറഞ്ഞു. താന്‍ ആ കേന്ദ്രമന്ത്രിസഭയുടെ ഭാഗമായിരുന്നു. സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്ന് മാറ്റിയതിന് സിങ്ങിനും അന്തരിച്ച പി വി നരസിംഹറാവുവിനും ഞാന്‍ കടപ്പാട് പറഞ്ഞു. വിദഗ്ധരുടെ സഹായവും മോദി സ്വീകരിക്കണം.രാജ്യത്തിന് മറ്റൊരു മന്‍മോഹന്‍ സിംഗിനെ ആവശ്യമാണെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.

English summary
India Need A New Manmohan Singh Said NCP Leader Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X