ആശങ്ക, ഒരു ലക്ഷം കടന്ന് പ്രതിദിന കണക്ക്; 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,03,558 പേർക്ക്
2021ൽ ആദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒരു ലക്ഷം കടക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,03,558 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. 2021ൽ ആദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒരു ലക്ഷം കടക്കുന്നത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 52,847 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,89,067 ആയി. 1,16,82,136 രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7,41,830 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 478 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 1,65,101 ആയും ഉയർന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിനെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 28.65 ലക്ഷം കടന്നു. നിലവിൽ രണ്ട് കോടിയിലേറെപ്പേർ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.അമേരിക്കയിൽ മൂന്ന് കോടി പതിനാല് ലക്ഷം രോഗബാധിതരുണ്ട്. 5.68 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊൻപത് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.31 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.












Click it and Unblock the Notifications