ഇന്ത്യയിലുള്ളത് ഒമൈക്രോണ്‍ തരംഗം, പ്രതിദിനം 20 ലക്ഷം ആളുകള്‍ ആശുപത്രിയിലെത്താം, വിലകുറച്ച് കണ്ടു
ദില്ലി: ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്നത് ഒമൈക്രോണ്‍ തരംഗം തന്നെയെന്ന് വിലയിരുത്തല്‍. എന്‍ഡിടിവി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ കൊവിഡ് കണക്കുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു കണ്ടെത്തല്‍ അവര്‍ നടത്തിയത്. മൊത്തം കേസുകളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. എന്നാല്‍ ഇതിലൂടെ രാജ്യം ഒമൈക്രോണിനെ വിലകുറച്ച് കണ്ടിരിക്കുകയാണ്. വൈകാതെ തന്നെ രാജ്യത്ത് ഒമൈക്രോണിലൂടെ ആരോഗ്യ പ്രതിസന്ധി ഇന്ത്യ നേരിടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്ന കൊവിഡ് വേരിയന്റാണ് ഒമൈക്രോണ്‍. അതിനിയും ഒരുപാട് മുന്നോട്ട് കുതിക്കുമെന്നാണ് വ്യക്തമാകുന്നത്.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
നിലവില്‍ 1500 ഒമൈക്രോണ്‍ രോഗികളാണ് ഇന്ത്യയിലുള്ളത്. ഇതേ രീതിയില്‍ പോയാല്‍ പത്ത് മടങ്ങായി അത് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പതിനെട്ടായിരം കേസ് വരെ നിത്യേന രേഖപ്പെടുത്താം. സര്‍ക്കാര്‍ നിത്യേനയുള്ള കേസുകള്‍ 1500 വരെ എത്താമെന്ന് മാത്രമാണ് പറയുന്നത്. ഇതും വില കുറച്ച് കാണലാണ്. ഇന്ത്യ ലോകരാജ്യങ്ങളെ പോലെ ഒമൈക്രോണിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. യൂറോപ്പിലെയും യുഎസ്സിലെയും പോലെയാണ് ഇന്ത്യയിലെ കേസുകളും കുതിക്കുന്നത്. പുതിയ കേസുകളില്‍ 90 ശതമാനവും ചില രാജ്യങ്ങളില്‍ ഒമൈക്രോണാണ്. ഒരു മില്യണ്‍ കേസുകള്‍ വരെ യുഎസ്സില്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകള്‍ വളരെ കുറവാണ്. കാരണം ടെസ്റ്റിംഗ് ലാബുകളെല്ലാം വളരെ കുറവാണ്. നേരത്തെ രണ്ടാം തരംഗത്തിന്റെ സമയത്തും പല കേസുകളും റെക്കോര്‍ഡ് ചെയ്യപ്പെടാതെയും പോയിട്ടുണ്ട്. ജെനോം സീക്വന്‍സിംഗിനുള്ള ലാബുകള്‍ വളരെ കുറവാണ് ഇന്ത്യയില്‍. അതുകൊണ്ട് തന്നെ മതിയായ ടെസ്റ്റുകള്‍ നടക്കുന്നില്ല. ഒമൈക്രോണ്‍ തിരിച്ചറിയണമെങ്കില്‍ ജെനോം സീക്വന്‍സിംഗ് ലാബുകള്‍ വളരെ അത്യാവശ്യമാണ്. ഇതില്ലാതെ രോഗവ്യാപനമോ എത്രത്തോളം രോഗികളുണ്ടെന്നോ കൃത്യമായി അറിയാന്‍ സാധിക്കില്ല. അതേസമയം ഇന്ത്യയിലെ രണ്ട് ലാബുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റകള്‍ പരിശോധിച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ കണക്ക് പൂര്‍ണമായും തെറ്റാണ്.
ഈ ലാബിലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മുംബൈയിലും ദില്ലിയിലുമായിട്ടുള്ള ലാബുകളാണിത്. മൊത്തം കൊവിഡ് കേസുകള്‍ നോക്കുമ്പോള്‍ അതില്‍ 60 ശതമാനത്തോളം ഒമൈക്രോണ്‍ കേസുകളാണ്. ഒരാഴ്ച്ച മുമ്പ് 37 ശതമാനമായിരുന്നു. അത് അറുപത് ശതമാനമായി ഉയര്‍ന്നുവെന്ന് മുംബെയിലെ ഒമൈക്രോണ്‍ ലാബ് പറയുന്നു. ഇവര്‍ അടുത്ത റിപ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്താന്‍ പോവുകയാണ്. ഡെല്‍റ്റയേക്കാള്‍ പതിന്മടങ്ങ് വേഗത്തിലാണ് ഒമൈക്രോണ്‍ കേസുകള്‍ കുതിക്കുന്നതെന്ന് ഉറപ്പിക്കുന്നതാണ് വിവരങ്ങള്‍.
രണ്ട് ശതമാനത്തില്‍ നിന്ന് ആഴ്ച്ചകള്‍ കൊണ്ടാണ് മൊത്തം കേസുകള്‍ മുപ്പത് ശതമാനത്തിലെത്തിയത്. അതിലും വേഗത്തിലാണ് അത് 60 ശതമാനത്തിലെത്തിയത്. ഈ കാലയളവില്‍ ഡെല്‍റ്റ കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. വളരെ പിന്നിലാണ് ഇപ്പോള്‍ ഡെല്‍റ്റ കേസുകള്‍. ഒമൈക്രോണില്‍ മുങ്ങി പോയി ഡെല്‍റ്റയെന്ന് സാരം. ഒരേസമയം ആശങ്കയും പ്രതീക്ഷയും ഇതിലുണ്ട്. കാരണം ഒമൈക്രോണ്‍ കേസുകള്‍ ഡെല്‍റ്റയെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ്. മരണത്തിനുള്ള സാധ്യത അടക്കം കുറയും. ഡെല്‍റ്റ രോഗികളില്‍ അധികം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും, വലിയ തോതില്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ഒമൈക്രോണിനെ വെച്ച് നോക്കുമ്പോള്‍ ഡെല്‍റ്റയാണ് അപകടകാരി.
ആശങ്കപ്പെടുത്തുന്ന കാര്യം ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തിലാണ് എന്നതാണ്. ഡെല്‍റ്റ വേരിയന്റിനേക്കാളും നാലോ അഞ്ചോ മടങ്ങ് കൂടുതല്‍ രോഗവ്യാപനം ഇതിലൂടെ ഉണ്ടാവും. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ പ്രാഥമികമായ ലക്ഷണമാണ് കാണുന്നത്. ലോകത്തെല്ലായിടത്തും ഇത് തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ നിത്യേന 16 ലക്ഷം മുതല്‍ 20 ലക്ഷം ആളുകള്‍ വരെ ആശുപത്രിയിലെത്താമെന്ന് ഇപ്പോഴത്തെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം നാല് ലക്ഷം കേസുകള്‍ മാത്രമാണ് ഡെല്‍റ്റയെ തുടര്‍ന്നുണ്ടായ രണ്ടാം തരംഗത്തിലുണ്ടായിരുന്നത്. 20 ലക്ഷം രോഗികളുണ്ടായാല്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് താങ്ങാനാവാതെ വരും. ഓക്‌സിജന്‍ പ്രതിസന്ധി അടക്കം വീണ്ടും തേടിയെത്താം. നൂറില്‍ ആറില്‍ രോഗികള്‍ക്ക് ആശുപത്രി സേവനം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്