മണിപ്പൂരിലെ കലാപ ബാധിത മേഖലയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യാ പ്രതിപക്ഷ സഖ്യം
ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപ ബാധിത മേഖലയിലേക്ക് ഇന്ത്യാ പ്രതിപക്ഷ സഖ്യം പ്രതിനിധി സംഘത്തെ അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലും, വടക്കുകിഴക്കന്‍ മേഖലയിലും വലിയ സ്വാധീനമുള്ള പാര്‍ട്ടികള്‍ ഇന്ത്യാ സഖ്യത്തിലുണ്ട്. ഇവരില്‍ നിന്നുള്ള പ്രതിനിധികള്‍ വരുന്നത് സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
അതേസമയം എപ്പോഴാണ് ഇവര്‍ സന്ദര്‍ശിക്കുന്നതെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിയതിയും സമയവും, തീരുമാനിച്ചിട്ടില്ലെന്നും, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷനില്‍ വലിയ ചര്‍ച്ചകളാണ് മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അതിന് വഴങ്ങിയിട്ടില്ല.

അതേസമയം സര്‍ക്കാരിന് ഇരുസഭകളിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച്ച രാഷ്ട്രീയ പാര്‍ട്ടികളും സ്പീക്കറും തമ്മില്‍ ചര്‍ച്ച ചെയ്യും. അവിശ്വാസ പ്രമേയം പാസാകുന്നതിലല്ല കാര്യമെന്ന് പ്രതിപക്ഷം പറയുന്നു. പകരം പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാണ് ആവശ്യം. അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍.
അതേസമയം മണിപ്പൂരില്‍ ചര്‍ച്ചയാവാമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചതാണ്. എന്നാല്‍ ആഭ്യന്തര മന്ത്രി ഈ വിഷയത്തില്‍ മറുപടി പറയുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സഭയില്‍ അഞ്ച് സീറ്റുകള്‍ ഒഴിവാണ്. അതുകൊണ്ട് ഭൂരിപക്ഷത്തിന് 270 സീറ്റുകള്‍ മാത്രം മതി. ബിജെപിക്ക് 301 സീറ്റുണ്ട്. എന്‍ഡിഎയ്ക്ക് 331 സീറ്റുമുണ്ട്. എളുപ്പത്തില്‍ അവിശ്വാസ പ്രമേയത്തെ സര്‍ക്കാരിന് മറികടക്കാം. അത് മാത്രമല്ല, എന്‍ഡിഎയുടെ ഭാഗമല്ലാത്ത പാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണച്ചേക്കും.
വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ടിഡിപി എന്നിവരെല്ലാം പരോക്ഷ പിന്തുണ നല്‍കിയേക്കും. ഇവര്‍ സഭയിലെത്താന്‍ സാധ്യതയില്ല. അതിലൂടെ ഭൂരിപക്ഷം ഇനിയും കുറയും. പ്രതിപക്ഷ ഐക്യത്തിന് ആകെ 143 സീറ്റാണ് ഉള്ളത്. ചെറുപാര്‍ട്ടികള്‍ കൂടി ചേര്‍ന്നാല്‍ 159 സീറ്റാവും.അവിശ്വാസം പാസാവുന്ന കാര്യം പ്രതിപക്ഷം ചിന്തിക്കുന്നേയില്ല. പകരം പ്രധാനമന്ത്രിയെ സഭയില്‍ സംസാരിപ്പിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍. മണിപ്പൂരിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് മറന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യാ സഖ്യം അവര്‍ക്കൊപ്പമുണ്ടാവും. അവരുടെ അവകാശങ്ങള്‍ പോരാടുകയാണെന്ന സന്ദേശം മണിപ്പൂരിലെ ജനതയ്ക്ക് നല്‍കാനാണ് പോരാട്ടമെന്നും ഗൊഗോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എത്തി ഇക്കാര്യം സംസാരിക്കണം. മണിപ്പൂരിന്റെ മാത്രം പ്രശ്‌നമല്ല ഇത്. മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.












Click it and Unblock the Notifications