പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും, നുണപ്രചരണങ്ങൾ നിരത്തി ബൽറാം
അതിർത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ പോലെ തന്നെ രൂക്ഷമാണ് സംഘർഷവുമായി ബന്ധപ്പെട്ടുളള വ്യാജ വാർത്തകളുടെ കുത്തൊഴുക്കും. ഇന്ത്യയിൽ പലതരത്തിലുളള ആക്രമണങ്ങൾ നടത്തിയെന്നും നാശനഷ്ടങ്ങളുണ്ടാക്കിയെന്നുമുളള നിരവധി വ്യാജവാർത്തകൾ പാകിസ്ഥാൻ കേന്ദ്രങ്ങൾ പടച്ച് വിടുന്നുണ്ട്.
അതുകൂടാതെ ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതും വസ്തുനിഷ്ഠമല്ലാത്തതുമായ വിവരങ്ങൾ മലയാളത്തിലടക്കമുളള ചില മാധ്യമങ്ങൾ പുറത്ത് വിടുകയും പിന്നീട് പിൻവലിക്കുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ: ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നതും പൊളിച്ചടുക്കപ്പെട്ടതുമായ പ്രധാന നുണപ്രചരണങ്ങൾ:
1) പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്തുകൊണ്ടുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനും മറ്റ് പലരും പങ്കുവെച്ച വിഡിയോ വ്യാജമായിരുന്നു. 2024 ഒക്ടോബറിൽ ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. സുരേന്ദ്രൻ പിന്നീട് ഈ വിഡിയോ പിൻവലിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ യഥാർത്ഥ ചിത്രങ്ങളും വിവരങ്ങളും സൈന്യം തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

2) ഇന്ത്യയുടെ 7 വിമാനങ്ങൾ പാക് പട്ടാളം വെടി വച്ച് വീഴ്ത്തി എന്ന് പറഞ്ഞ് ക്രിസംഘി യൂട്യൂബർ മാത്യു സാമുവൽ ചെയ്ത വിഡിയോയും അസ്സൽ നുണപ്രചരണമായിരുന്നു. ദി ഹിന്ദു പത്രവും അതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സും ചൈനീസ് മാധ്യമങ്ങളുമൊക്കെ ഈ വ്യാജ വാർത്ത പ്രചരിപ്പിരുന്നു. ദി ഹിന്ദു പിന്നീടിത് പിൻവലിച്ചു. മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ കേന്ദ്ര സർക്കാർ ഇടപെട്ട് പൂട്ടിക്കെട്ടിയെന്ന് പറയപ്പെടുന്നു.
3) ഇന്ത്യൻ സൈന്യം കറാച്ചി തുറമുഖം ആക്രമിച്ചുവെന്ന് മാതൃഭൂമി ന്യൂസും മറ്റ് പലരും വ്യാജവാർത്ത നൽകിയിരുന്നു. ഫിലഡൽഫിയയിലെ ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇതിനൊപ്പം നൽകിയിരുന്നത്. എന്നാൽ ഇതുവരെ കറാച്ചി ആക്രമിച്ചിട്ടില്ലായെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്ത മാതൃഭൂമി പിന്നീട് തിരുത്തി.
4) പാക് മിസൈലുകളെ ഇന്ത്യ നിർവ്വീര്യമാക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന മട്ടിൽ 24 ന്യൂസ് വ്യാജ വിഡിയോ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അയേൺ ഡോം വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
5) ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളും അടച്ചിരിക്കുന്നു എന്ന് വ്യാജ വാർത്ത നൽകി റിപ്പോർട്ടർ ടിവിയും ബിനീഷ് കോടിയേരിയുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. എന്നാൽ എയർപോർട്ടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ടെർമിനലുകൾക്കകത്ത് സന്ദർശകരെ നിയന്ത്രിക്കുകയുമാണ് യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളത്.
6) അമൃത്‌സർ മിലിറ്ററി ബേസ് ബോംബിട്ട് തകർത്തു എന്ന് പാക് മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഈ നുണപ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത്.
7) ജമ്മു എയർബേസ് ബോംബിട്ട് തകർത്തു എന്ന നിലയിലും പാകിസ്ഥാൻ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ ഇതിന്റേതെന്ന നിലയിൽ നൽകുന്ന ദൃശ്യങ്ങൾ കാബൂൾ എയർപോർട്ടിൽ മുമ്പുണ്ടായ ഒരു അപകടത്തിന്റേതാണ് എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
8.) ഗുജറാത്തിലെ ഹസീറ തുറമുഖം പാക്കിസ്ഥാൻ തകർത്തു എന്ന പേരിലും വ്യാജ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ യഥാർത്ഥത്തിൽ 2021ലെ ഒരു ഓയിൽ ടാങ്കർ സ്ഫോടനത്തിന്റേതാണ്.
9) "പാക് സൈനിക മേധാവി കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്" എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തോ ആവട്ട്. പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications