• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ-പാകിസ്താന്‍ ശത്രുത ഉയരങ്ങളിലെത്തിച്ച 2020, വെടിനിര്‍ത്തല്‍ ലംഘനം മുതല്‍ കശ്മീര്‍ വിഷയം വരെ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-പാകിസ്താന്‍ ബന്ധം ഏറ്റവും മോശം തലത്തിലെത്തിച്ച വര്‍ഷമാണ് 2020. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പല വിഷങ്ങളിലും വര്‍ധിക്കുകയും ചെയ്തു. പുല്‍വാമയിലെ ആക്രമണത്തോടെയാണ് ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായത്. അത് 2019ലായിരുന്നു. എന്നാല്‍ 2020ല്‍ അത് കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ നോക്കിയത് കൊണ്ട് കൂടിയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞത് പാകിസ്താന്‍ ആഗോള തലത്തില്‍ ചര്‍ച്ചയാക്കാന്‍ നോക്കി. നയതന്ത്ര ബന്ധം വരെ ഇതിലൂടെ അവതാളത്തിലായി. ഇന്ത്യയുമായുള്ള വ്യാപാര കരാറും വ്യോമയാന പാതകളും വരെ പാകിസ്താന്‍ റദ്ദാക്കി.

2020ല്‍ തീവ്രവാദത്തിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ജൂണി ല്‍ ദില്ലിയിലെ നയതന്ത്ര സംഘങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇന്ത്യ വ്യക്തമാക്കി. 12 മാസത്തിനിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പിന്തുണ തേടി പാകിസ്താന്‍ പല രാജ്യങ്ങളെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് നിന്നു. പാകിസ്താനോട് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. പാകിസ്താന്‍ ഇന്ത്യയുടെ ആക്രമണത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തി കൊണ്ടിരുന്നു. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമിച്ചത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനെ രാഷ്ട്രീയവത്കരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നും പാകിസ്താന്‍ ആരോപിച്ചു. ടാസ്‌ക്‌ഫോഴ്‌സ് പാകിസ്താനെ 2021 വരെ ഗ്രേ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ മടിക്കുന്നു എന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു പാകിസ്താന്‍. 21 വര്‍ഷം തടവാണ് നല്‍കിയത്. ഇത് േ്രഗ ലിസ്റ്റില്‍ നിന്ന് മാറി കിട്ടാന്‍ വേണ്ടിയായിരുന്നു. കുല്‍ഭൂഷണ്‍ യാദവുമായി ബന്ധപ്പെട്ട കേസിലും തര്‍ക്കങ്ങള്‍ നടന്നു. സാര്‍ക്കില്‍ പാകിസ്താനുമായി ഇന്ത്യ സഹകരിച്ചിരുന്നു. ഇത് കൊവിഡിനെതിരെയുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ഇതിലും കശ്മീര്‍ വിഷയമാണ് പാകിസ്താന്‍ ഉന്നയിച്ചത്.

2020ല്‍ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. 2021ല്‍ ബന്ധം നല്ല രീതിയിലാവുക അസാധ്യമാണ്. അതേസമയം ഇമ്രാന്‍ ഖാന്‍ പാകിസ്താനില്‍ കടുത്ത സമ്മര്‍ദം നേരിട്ട വര്‍ഷം കൂടിയാണിത്. അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാക് സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് ആരുടെയും പിന്തുണയില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കൊവിഡ് കാരണം പാകിസ്താന്റെ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു.

English summary
india, pakistan ties worsens in 2020, diplomatic relation is in historic low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X