ഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്; പ്രധാനമന്ത്രി
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസിന് (AIIMS)തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കൊവിഡ് വൈറസ് കേസുകൾ കുറഞ്ഞുവരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അടുത്ത വർഷം ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി നടത്താൻ രാജ്യം തയ്യാറെടുക്കുകയാണെ്നും കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമാണ് സമ്പത്ത് എന്ന പാഠമാണ് 2020 നമ്മെ പഠിപ്പിച്ചച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു ഇത്. ആഗോള ആരോഗ്യത്തിന്റെ കേന്ദ്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും 2021 ൽ ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യവും ജാഗ്രതയുമായിരിക്കണം നമ്മുടെ ആരോഗ്യ നമ്മുടെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ കുത്തിവയ്പിൽ ഉണ്ടാകാനിടയുള്ള അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. നമ്മുടെ രാജ്യത്ത്, കിംവദന്തികൾ അതിവേഗം പ്രചരിക്കുന്നു. വ്യത്യസ്തരായ ആളുകള്‍ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ നിരുത്തരവാദപരമായ പെരുമാറ്റം മൂലമോ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. വാക്സിനേഷൻ ആരംഭിക്കുമ്പോൾ ഇത്തരത്തില്‍ ചില അഭ്യൂഹങ്ങൾ പ്രചരിക്കാം, ചിലത് ഇതിനകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും ചെവി കൊടുക്കേണ്ടതില്ല, അദ്ദേഹം പറഞ്ഞു.
കൊവിഡിന് എതിരെ പോരാടുന്നത് ഒരു അജ്ഞാത ശത്രുവിനെതിരെയുള്ള പോരാട്ടമാണെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് പറയുന്നു. അഭ്യൂഹങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. സന്ദേശങ്ങളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കുന്നതില്‍ നിന്നും ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
1,195 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാജ്കോട്ടിലെ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടിനായി 201 ഏക്കറിലധികം സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും 2022 പകുതിയോടെ ഇത് പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 750 അത്യാധുനിക കിടക്കകളുള്ള ആശുപത്രിയിൽ 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും ഉണ്ടായിരിക്കും. 125 എംബിബിഎസ് സീറ്റുകളും 60 നഴ്‌സിംഗ് സീറ്റുകളും ഇവിടെ ഉണ്ടായിരിക്കും,
ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല
ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് ഡിസംബറിന് മുമ്പ് ഇന്ത്യയില് എത്തിയിരിക്കാം; എയിംസ് ഡയറക്ടര്