കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 4187 കൊവിഡ് മരണങ്ങള്‍, വിറച്ച് ഇന്ത്യ, നാല് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരും

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനത്തില്‍ വിറച്ച് ഇന്ത്യ. 24 മണിക്കൂറിനിടെ 4187 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച് വീണത്. നാല് ലക്ഷത്തിന് മുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 4,01078 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2,38270 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. രാജ്യത്താകെ കൊവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിനൊന്നിലധികം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

1

കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബീഹാര്‍, യുപി, ഒഡീഷ, രാജസ്ഥാന്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല-വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഓക്‌സിജന്‍ പ്രതിസന്ധി അടക്കം നേരിട്ട ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇത് വലിയ ആശ്വാസ്യകരമാണ്. ഓക്‌സിജന്‍ പ്രതിസന്ധിയും ഇവിടെ പരിഹരിച്ച് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്.

അതേസമയം കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രവാകുമെന്നും മുന്നറിയിപ്പുണ്ട്. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചതായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാപനത്തിന്റെ തീവ്രതയും പ്രഹരശേഷിയും നേരത്തെയുള്ള വേരിയന്റിനേക്കാള്‍ കൂടുതലായിരിക്കും. ലോക്ഡൗണിലൂടെ കേസുകള്‍ നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ. കര്‍ണാടകത്തില്‍ മെയ് 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍. ഗോവയില്‍ ഈ മാസം ഒമ്പത് മുതല്‍ 23 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെ വന്‍ വര്‍ധനയുണ്ടായിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ഇക്കാര്യം ശരിവെക്കുന്നു. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലേക്കും 331 പേരെ വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇത്തരത്തില്‍ ഒരു വര്‍ധന ആദ്യമായിട്ടാണ്. നിലവില്‍ ഐസിയുകളില്‍ 2323 പേരും വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. എറണാകുളത്ത് എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.

Recommended Video

cmsvideo
Lockdown restriction and regulations in Kerala | Oneindia Malayalam

English summary
india recorded 4187 covid death in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X