Get Updates
Get notified of breaking news, exclusive insights, and must-see stories!

അയൽ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ: കയറ്റുമതി ചെയ്തത് 10 കോടി വാക്സിന്‌

ദില്ലി; വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ.നേപ്പാൾ,ബംഗ്ലാദേശ്,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് കൊവിഡ് വാക്സിനാണ് കയറ്റുമതി ചെയതത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോൾ വാക്സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.

bn1-1628773200.jpg -Properties

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഒകടോബർ മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം സർക്കാർ വ്യക്തമാക്കിയിരുന്നു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നിവിടങ്ങളിലേക്ക് വാക്സിനുകൾ ഇതിനകം പോയിക്കഴിഞ്ഞു. സാഹചര്യം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയുമാണെന്ന് വിദേശകാര്യ വക്താവ് അരിന്തം ബാഗ്ചി പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 35,66,347 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 96.82 കോടി (96,82,20,997) പിന്നിട്ടു. 94,82,108 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 98.88 കോടിയിലധികം (98,88,80,235) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 8.89 കോടിയിലധികം (8,89,08,435) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുള്ളതായി സർക്കാർ അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,808 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,33,62,709 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.07% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.തുടർച്ചയായ 109-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,987 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,06,586 പേരാണ്. കഴിഞ്ഞ 215 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,01,083 പരിശോധനകൾ നടത്തി. ആകെ 58.76 കോടിയിലേറെ (58,76,64,525) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.44 ശതമാനമാണ്. കഴിഞ്ഞ 111 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.46 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 43 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 128-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.

അതേസമയം രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിലും കൊവിഡ് കേസുകളിൽ വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്ന് 9246 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,952 പേര്‍ രോഗമുക്തി നേടി.ഇതോടെ 95,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,06,856 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,36,794), 44.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,71,376) നല്‍കിയതായി സർക്കാർ അറിയിച്ചു.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+